പൊതുപ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും തൃപ്തി തേടാനാവില്ല; വിമര്‍ശനങ്ങള്‍ കേള്‍ക്കണം; ജോലിയില്‍ ശ്രദ്ധിക്കണം: ശൈഖ് മുഹമ്മദ്

ദുബൈ: പുലര്‍ച്ചെ ഒരു മണിയോടെ ദുബൈ പൊലീസില്‍ നിന്ന് അപ്രതീക്ഷിതമായി ഫോണ്‍ എത്തിയപ്പോള്‍ അമ്മ ആദ്യം ഭയന്നു. എന്നാല്‍ 17കാരിയായ മകള്‍ സുരക്ഷിതയാണെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് വിളിച്ചതിന്റെ കാരണം വിശദീകരിച്ചത്. ദുബൈയിലെ ഒരു ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനാഘോഷത്തിനായി താമസിച്ചിരുന്ന 17കാരിയെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് പൊലീസ് അമ്മയെ നേരിട്ട് വിളിച്ചത്. സംഘത്തിലെ മറ്റുള്ളവരെല്ലാം 18 വയസ്സുകാരായിരുന്നപ്പോള് മകള്‍ക്ക് 17 വയസ്സായിരുന്നു. ദുബൈ പൊലീസിന്റെ ടൂറിസം പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനാണ് അമ്മയെ വിളിച്ച് മകള്‍ ഹോട്ടലില്‍ താമസിക്കുന്ന കാര്യം അറിയാമോയെന്നും അതിന് അനുമതി നല്‍കിയിട്ടുണ്ടോയെന്നും സ്ഥിരീകരിച്ചത്.
അല്‍ അറേബ്യ 99FMല്‍ ജോലി ചെയ്യുന്ന യാസ്മിന് സെയ്ദോയാണ് സംഭവം പങ്കുവെച്ചത്. അര്‍ധരാത്രിയില്‍ പൊലീസ് വിളിച്ചപ്പോള്‍ മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചുവെന്നാണ് ആദ്യം കരുതിയതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പൊലീസ് സ്വീകരിച്ച മുന്‍കരുതല്‍ നടപടിയില്‍ ഏറെ സന്തോഷവും മതിപ്പും തോന്നിയെന്നും അവര്‍ വ്യക്തമാക്കി. ആ സമയത്തും എന്നെ വിളിച്ച് മകള്‍ എവിടെയാണെന്നും അവിടെ താമസിക്കുന്ന കാര്യം എനിക്ക് അറിയാമെന്നും ഉറപ്പാക്കാന്‍ സമയം കണ്ടെത്തിയതിനെ ഞാന്‍ ഏറെ അഭിനന്ദിക്കുന്നു. അവര്‍ മകളുടെ സുരക്ഷയെക്കുറിച്ച് ആത്മാര്‍ത്ഥമായി ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി-യാസ്മിന് പറഞ്ഞു. ചില കൗമാരക്കാര്‍ മാതാപിതാക്കളോട് സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞ ശേഷം ഹോട്ടലുകള്‍ പോലുള്ള മറ്റിടങ്ങളില്‍ താമസിക്കുന്ന സാഹചര്യമുണ്ടാകാമെന്ന് പൊലീസ് ഉദ്യോഗസ്ഥന് വിശദീകരിച്ചു. അതിനാല്‍ കുട്ടികള്‍ എവിടെയാണ് താമസിക്കുന്നതെന്ന് മാതാപിതാക്കള്‍ക്ക് അറിയാമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥന്റെ പേര് പരസ്യപ്പെടുത്താമോയെന്ന് യാസ്മിന് പിന്നീട് ചോദിച്ചെങ്കിലും, അദ്ദേഹം അത് നിരസിച്ചു. ‘ഞാന്‍ എന്റെ ജോലി മാത്രമാണ് ചെയ്യുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നത് വകുപ്പിലെ മുഴുവന്‍ സംഘത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇതുപോലൊരു രാജ്യത്ത് എന്റെ മകളെക്കുറിച്ച് എനിക്ക് ആശങ്കപ്പെടേണ്ടതില്ല. ദുബൈ പൊലീസിന് ഒരുപാട് നന്ദി-യാസ്മിന് പറഞ്ഞു. കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ ലക്ഷ്യസ്ഥാനത്തെ ശിശുസുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിലാക്കണമെന്ന് ദുബൈ അധികൃതര്‍ ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളെ ഹോട്ടലുകളിലോ ഹോളിഡേ വാടക വീടുകളിലോ പൊതുസ്ഥലങ്ങളിലോ മേല്‍നോട്ടമില്ലാതെ വിടുന്നത് ചില രാജ്യങ്ങളില്‍ നിയമനടപടിക്ക് ഇടയാക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.