വിമാനവാഹിനി അബ്രഹാം ലിങ്കനെ തിരിച്ചുവിളിക്കുന്നു; മിഡില്‍ ഈസ്റ്റിലേക്ക് പുതിയ യുഎസ് വിമാനവാഹിനിക്കപ്പല്‍

ഷാര്‍ജ: കടംവാങ്ങി വിലകൂടിയ കാറുകള്‍ വാങ്ങുന്നതിന് പകരം വിദ്യാഭ്യാസത്തിലും കരിയറിലും സാമ്പത്തിക സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യുവ സമൂഹത്തോട് ഉപദേശിച്ചു. കടംവാങ്ങി പൊങ്ങച്ചം കാണിക്കുന്നതിന് പകരം വിദ്യാഭ്യാസം, കുടുംബം, തൊഴില്‍, ഭാവി എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ശൈഖ് സുല്‍ത്താന്റെ ഉപദേശം. ‘നിങ്ങള്‍ക്ക് താങ്ങാനാകാത്ത ഒരു കാറിന്റെ പേരില്‍ സ്വയം സാമ്പത്തിക ബാധ്യതയിലാകരുത്. തവണകളും കടങ്ങളും മറ്റ് സാമ്പത്തിക ബാധ്യതകളും നിങ്ങളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കരുത്,’ അദ്ദേഹം പറഞ്ഞു. ഇത്തരം പൊങ്ങച്ചത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും യാഥാര്‍ഥ്യബോധത്തോടെ ജീവിക്കാനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യുവജനദിന സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
എല്ലാത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി ജീവിക്കണമെന്നല്ല തന്റെ ഉപദേശമെന്നും അദ്ദേഹം വ്യക്തമാക്കി. ‘രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു കാഡിലാക്കോ മെഴ്സിഡസോ വാങ്ങാന്‍ കഴിയുന്ന നിലയിലെത്തണം. നിങ്ങളെത്തന്നെ ഒന്നും നിഷേധിക്കണമെന്നോ അമിതമായി മിതവ്യയം പാലിക്കണമെന്നോ ഞാന്‍ പറയുന്നില്ല. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ മാത്രമാണ് ജീവിതം ആരംഭിക്കുന്നത്. നിങ്ങള്‍ക്ക് ഒരു കുടുംബവും സ്വന്തമായി ഒരു വീടും ഉണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ സാമ്പത്തികമായി വളരണമെന്നാണ് എന്റെ ആഗ്രഹം,’ അദ്ദേഹം പറഞ്ഞു. തൊഴില്‍രംഗത്തെ മുന്നേറ്റത്തിന് വിദ്യാഭ്യാസം വളരെ പ്രധാനമാണെന്നും ഷാര്‍ജ ഭരണാധികാരി പറഞ്ഞു. ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ, മാസ്റ്റര്‍ ബിരുദം, പി.എച്ച്.ഡി. തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകള്‍ കരിയറില്‍ മുന്നേറാന്‍ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വിദ്യാഭ്യാസത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് യുവാക്കളോട് ഉപദേശിക്കുന്നു. നിങ്ങളുടെ കരിയറില്‍ മുന്നേറാന്‍ നിങ്ങളെ യോഗ്യരാക്കുന്ന മാര്‍ഗമാണ് വിദ്യാഭ്യാസം. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും,’ അദ്ദേഹം പറഞ്ഞു.