വിമാനവാഹിനി അബ്രഹാം ലിങ്കനെ തിരിച്ചുവിളിക്കുന്നു; മിഡില്‍ ഈസ്റ്റിലേക്ക് പുതിയ യുഎസ് വിമാനവാഹിനിക്കപ്പല്‍

കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ താരം മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ രേഖകള്‍ ഇഡി പരിശോധിക്കും. ഫെമ ചട്ടലംഘനം നടന്നോ എന്നതായിരിക്കും പരിശോധിക്കുക. കള്ളപ്പണ ഇടപാടുണ്ടോ എന്ന സംശയവമുണ്ട്. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കും. വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടിലുള്ളത്. കൂടാതെ കഴിഞ്ഞ സര്‍ക്കാരും സ്പോണ്‍സറുo തമ്മില്‍ അവിശുദ്ധ ഇടപാട് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശന് വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ അന്വേഷണവും ഉടന്‍ ഉണ്ടായേക്കും. സംസ്ഥാന സര്‍ക്കാരിന് ചില്ലിക്കാശ് നഷ്ടമുണ്ടായില്ലെന്ന രീതിയില്‍ മുന്‍ കായിക മന്ത്രി വി.അബ്ദുറഹ്മാന്റെയും സ്പോണ്‍സറുടെയും പ്രതികരണം സര്‍ക്കാര്‍ ഗൗരമായി എടുത്തിട്ടുണ്ട്. കായികവകുപ്പിന്റെ അന്വേഷണത്തില്‍ ഇവരുടെ ഇടപാടിലും മറ്റു ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയും സ്പോണ്‍സറും പറയുന്നത് പച്ചക്കള്ളമെന്ന് രേഖകള്‍ തെളിയിക്കുന്നു. മെസിയേയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിലും ചട്ടലംഘനത്തിലും, ഇടതു സര്‍ക്കാര്‍ ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്റ്റേഡിയം കൈമാറ്റം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.