താമസക്കാര്‍ക്ക് ആശ്വാസം; ദുബൈയില്‍ പ്രതിമാസ വാടക സംവിധാനം വരുന്നു

ദുബൈ: അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബസുകളില്‍ സെപ്റ്റംബര്‍ 17 മുതല്‍ ഷാര്‍ജ, ദുബൈ, ഉമ്മുല്‍ ഖുവൈന്‍ എന്നീ റൂട്ടുകളിലേക്കുള്ള ബസുകളില്‍ പണമായി യാത്രക്കൂലി വാങ്ങുന്നത് നിര്‍ത്തലാക്കുന്നു. ഈ തീയതി മുതല്‍ യാത്രക്കാര്‍ക്ക് മസാര്‍ മണി (Masaar Money) കാര്‍ഡുകളോ ബാങ്ക് കാര്‍ഡുകളോ ഉപയോഗിച്ച് മാത്രമേ ബസ് ടിക്കറ്റ് എടുക്കാന്‍ സാധിക്കൂ. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പൊതുനയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. അജ്മാനില്‍ നിന്നും ഷാര്‍ജ, ദുബൈ, ഉമ്മുല്‍ ഖുവൈന്‍ എന്നിവടങ്ങളിലേക്കുള്ള ബസ് സര്‍വീസുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മസാര്‍ മണി കാര്‍ഡ് അജ്മാനിലെ ഔദ്യോഗിക യാത്രാ കാര്‍ഡാണിത്. അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബ്രാഞ്ചുകളില്‍ നിന്നും അംഗീകൃത വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഇത് സൗജന്യമായി ലഭിക്കും. യാത്രക്ക് മുന്‍പ് റീചാര്‍ജ് ചെയ്യേണ്ടതുണ്ട്. അജ്മാനിലെ അല്‍ മുസല്ല സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നേരിട്ടെത്തി എമിറേറ്റ്സ് ഐഡി കാണിച്ച് നേരിട്ട് കാര്‍ഡ് വാങ്ങാം. അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഔദ്യോഗിക വെബ്സൈറ്റ്(https://www.ta.gov.ae/en/authortiy/faqs) വഴിയോ AjmanOne ആപ്പ് വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം കണ്ഫര്മേഷന് നമ്പറുമായി അല്‍ മുസല്ല സ്റ്റേഷനിലെത്തി കാര്‍ഡ് കൈപ്പറ്റാം. കാര്‍ഡിന്റെ വില 25 ദിര്‍ഹമാണ്, ഇതില്‍ 20 ദിര്‍ഹം നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള ബാലന്‍സ് ആയി ലഭിക്കും). അതോറിറ്റിയുടെ വെബ്സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്പുകള്‍ വഴിയും ഈ വാട്സ്ആപ് നമ്പറിലും (+971600599997), സ്റ്റേഷനുകളിലെ സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ വഴിയും കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാം.