താമസക്കാര്‍ക്ക് ആശ്വാസം; ദുബൈയില്‍ പ്രതിമാസ വാടക സംവിധാനം വരുന്നു

ദുബൈ: ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന ‘നോണ്സെഗ്മെന്റല് വിറ്റിലിഗോ’ (വെള്ളപ്പാണ്ട്) ചികിത്സക്ക് പുതിയ മരുന്നിന് യുഎഇ അംഗീകാരം നല്കി. റിന്വോക്ക് (RINVOQ upadacitinib) എന്ന മരുന്നിന്റെ വിപുലമായ ഉപയോഗത്തിന് അംഗീകാരം നല്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറി. ആഗോള ആരോഗ്യരംഗത്തെ നൂതന മുന്നേറ്റങ്ങളില്‍ തങ്ങളുടെ മുന്‍നിര സ്ഥാനം ഒരിക്കല്‍ക്കൂടി യുഎഇ ഉറപ്പിച്ചിരിക്കുകയാണ്. രക്തചംക്രമണത്തിലൂടെ പ്രവര്‍ത്തിക്കുന്ന സിസ്റ്റമിക് തെറാപ്പി ആവശ്യമായ, 12 വയസ്സും അതില്‍ക്കൂടുതലുമുള്ള കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ മരുന്ന് ഉപയോഗിക്കാന്‍ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അനുമതി പ്രഖ്യാപിച്ചു. ഈ രോഗവിഭാഗത്തില്പ്പെട്ട രോഗികള്‍ക്കായി ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ ഓറല്‍ മരുന്നാണിത്. ദിവസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കേണ്ട ഈ ഗുളിക, രോഗികള്‍ക്ക് നിലവിലുള്ള ചികിത്സകള്‍ക്ക് പുറമെ മികച്ചൊരു പുതിയ മാര്‍ഗ്ഗം നല്കുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് മുന്‍പേ യു.ഇ ഇത് അംഗീകരിച്ചത് ആധുനിക ഫാര്‍മസ്യൂട്ടിക്കല്‍ കണ്ടുപിടുത്തങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനുള്ള രാജ്യത്തിന്റെ താല്പര്യം വ്യക്തമാക്കുന്നു. ചര്‍മ്മത്തിന്റെ നിറത്തില്‍ എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്നാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ചര്‍മ്മത്തിന് നിറം നല്കുന്ന മെലനോസൈറ്റ്സ് കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണിത്.
നോണ്സെഗ്മെന്റല് വിറ്റിലിഗോ, ശരീരത്തിന്റെ ഇരുവശങ്ങളിലും ഒരേപോലെ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത് കാലക്രമേണ പടരാന്‍ സാധ്യതയുണ്ട്. ശാരീരിക ലക്ഷണങ്ങള്‍ക്ക് പുറമെ, ഈ രോഗം ബാധിച്ചവരില്‍ ആത്മവിശ്വാസക്കുറവും ആശങ്കയും ഉണ്ടാകാറുണ്ട്. അതിനാല്‍ കൃത്യമായ ചികിത്സയും മാനസിക പിന്തുണയും ഒരുപോലെ പ്രധാനമാണ്.