അജ്മാന് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ മസാര്‍ കാര്‍ഡ് സംവിധാനം

അബുദാബി: രോഗം വന്ന ശേഷം ചികിത്സിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്ന ആരോഗ്യപരിചരണ മാതൃകയിലേക്ക് യുഎഇ മാറുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഡാറ്റ അനലിറ്റിക്സ്, ജനിതക പരിശോധന, പ്രിസിഷന്‍ മെഡിസിന്, പ്രതിരോധ പരിശോധനകള്‍ എന്നിവയാണ് പുതിയ ആരോഗ്യരംഗ സമീപനത്തിന്റെ പ്രധാന ഘടകങ്ങള്‍. 2026ല്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ രോഗസാധ്യതകള്‍ രോഗമായി മാറുന്നതിന് മുമ്പ് കണ്ടെത്തുകയും ആവശ്യമായ ഇടപെടലുകള്‍ നേരത്തെ നടത്തുകയും ചെയ്യുകയാണ് ലക്ഷ്യം. അബുദാബിയിലെ നവജാത ശിശുക്കളുടെ ജനിതക പരിശോധനാ പദ്ധതി വഴി ചികിത്സ സാധ്യമായ 815ലേറെ ജനിതക രോഗങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിയും. ജനിക്കുമ്പോള്‍ ലക്ഷണങ്ങളൊന്നും പ്രകടമാകാത്ത ചില രോഗങ്ങളും ഇതിലൂടെ തിരിച്ചറിയാനാകും. വിവാഹപൂര്‍വ ജനിതക പരിശോധനാ പദ്ധതിയില്‍ 570 ജീനുകളുമായി ബന്ധപ്പെട്ട 840ലേറെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയും ഉള്‍പ്പെടുന്നു. രോഗിയുടെ ജനിതക ഘടനയ്ക്ക് അനുയോജ്യമായ മരുന്നുകളും ചികിത്സാ രീതികളും തെരഞ്ഞെടുക്കാന്‍ ഫാര്മക്കോജീനോമിക് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.
രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ AI ഉപയോഗം വ്യാപകമാകുകയാണ്. മാമോഗ്രാം ചിത്രങ്ങള്‍ വിശകലനം ചെയ്ത് സംശയകരമായ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനും സെപ്സിസ്, സെപ്റ്റിക് ഷോക്ക് പോലുള്ള ഗുരുതര അവസ്ഥകള്‍ ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്നതിനും AI സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഗര്‍ഭകാല സങ്കീര്‍ണതകള്‍ പ്രവചിക്കല്‍, മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ നിരീക്ഷിക്കല്‍, കുട്ടികളില്‍ അപസ്മാര സാധ്യത പ്രവചിക്കല്‍, കണ്ണിന്റെ റെറ്റിന ചിത്രങ്ങള്‍ വിശകലനം ചെയ്ത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ നേരത്തെ കണ്ടെത്തല്‍ തുടങ്ങിയ മേഖലകളിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ജനിതക വിവരങ്ങളുടെ വിശകലനം, ആരോഗ്യസാധ്യതാ വിലയിരുത്തല്‍, AI ഉപയോഗിച്ചുള്ള ജൈവിക പ്രായം (Biological Age) നിര്‍ണയം എന്നിവയ്ക്കൊപ്പം ECG, റെറ്റിനയുടെ പ്രായം, ശരീരത്തിലെ ഇന്ഫ്ലമേഷന് ഘടകങ്ങള്‍, നടക്കലിന്റെയും ശരീരചലനങ്ങളുടെയും വിശകലനം തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കുന്നു.