അജ്മാന് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ മസാര്‍ കാര്‍ഡ് സംവിധാനം

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി മാറിയിരിക്കുന്നതായി രാഹുല്‍ഗാന്ധി. ദേശീയ പരീക്ഷാ ഏജന്‍സി നിരന്തരം വീഴ്ച വരുത്തിയിട്ടും തെറ്റ് സമ്മതിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകള്‍ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പരീക്ഷാ ബോഡി ചെയ്യുന്ന തെറ്റുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കുകയാണ്. തെറ്റ് ചെയ്യുന്നത് ഏജന്‍സി, ശിക്ഷ അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളുമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്ന കാര്യത്തില്‍ എന്‍ടിഎക്ക് ഉത്തരമില്ല. തെറ്റ് സമ്മതിക്കാന്‍ മോദി സര്‍ക്കാരും തയ്യാറാകുന്നില്ല. പരീക്ഷാ ഏജന്‍സി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി തയ്യാറെടുക്കുകയും, ണം മുടക്കിയും മറ്റും ഫീസ് അടച്ചും, വിദൂര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്തുമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. അവര്‍ ചെയ്യാത്ത തെറ്റിന് ഇപ്പോള്‍ സെപ്റ്റംബറില്‍ എല്ലാം വീണ്ടും ചെയ്യണം. ഈ വിഷയത്തില്‍ നിരന്തരം വിദ്യാര്‍ത്ഥികള്‍ ശിക്ഷ അനുഭവിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പരീക്ഷ റദ്ദാക്കിയതിന്റെ കാരണങ്ങള്‍ എന്‍ടിഎ വ്യക്തമാക്കുന്നില്ല. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിലെ ആഴത്തിലുള്ള പ്രശ്നങ്ങളാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.