വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; എല്‍പിഎസ്ടി സമരം അവസാനിപ്പിച്ചു

ദുബൈ: എമിറേറ്റ്സ് ഗ്രൂപ്പ് വിവിധ മേഖലകളിലായി 100ലധികം ജോലി ഒഴിവുകള്‍ പ്രഖ്യാപിച്ചു. ഓപ്പറേഷന്, അഡ്മിനിസ്ട്രേറ്റീവ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് പ്രധാനമായും അവസരങ്ങള്‍. ഗ്രൂപ്പ് വിമാന ഫഌറ്റ് വികസിപ്പിക്കുകയും ആഗോള ലോജിസ്റ്റിക്സ് സേവനങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ അവസരങ്ങള്‍. പരിചയസമ്പന്നര്‍ക്കും പുതുതായി ജോലി ആരംഭിക്കുന്നവര്‍ക്കും അവസരങ്ങളുണ്ട്. യുഎഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള ഇമാറാത്തിവത്കരണ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. പൈലറ്റ്, കാബിന് ക്രൂ, കാബിന് സര്‍വീസ് അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെയിന്റനന്‍സ് ആന്റ് എഞ്ചിനീയറിംഗ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്സ്, ഹ്യൂമണ്‍ റിസോഴ്സ്, കസ്റ്റമര്‍ സര്‍വീസ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍. മികച്ച ശമ്പളവും ആനുകൂല്യങ്ങളും കമ്പനി ഓഫര്‍ ചെയ്യുന്നു. ടാക്സ്ഫ്രീ സാലറി, ഹൗസിംഗ് അലവന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വാര്‍ഷിക എയര്‍ടിക്കറ്റ്, ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഫ്ളൈറ്റ് ഡിസ്കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കും. പൈലറ്റുമാര്‍ക്ക് 1.185 മില്യണ്‍ ദിര്‍ഹം വരെ വാര്‍ഷിക പാക്കേജുണ്ട്. നിരവധി മറ്റു ആനുകൂല്യങ്ങളുമുണ്ട്. കാബിന് സര്‍വീസ് ജീവനക്കാര്‍ക്ക് ടാക്സ് ഫ്രീ ശമ്പളം ലഭിക്കും. ബേസിക് സാലറി 4,980 ദിര്‍ഹവും 69.60 ദിര്‍ഹം ഫ്ളൈറ്റ് അവര്‍ റേറ്റും ലഭിക്കും. ശരാശരി മൊത്തം പ്രതിമാസ വരുമാനം 11,244 ദിര്‍ഹമായിരിക്കും. ജോലി സമയത്ത് ഹോട്ടല്‍ താമസവും എയര്‍പോര്‍ട്ട് ട്രാന്‍സ്ഫറും കമ്പനി നല്‍കും. 2025ല്‍ എമിറേറ്റ്സ് ഗ്രൂപ്പിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3.5 മില്യനിലധികം ജോലി അപേക്ഷകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു. അതായത് ശരാശരി മണിക്കൂറില്‍ ഏകദേശം 400 അപേക്ഷകള്‍ ലഭിച്ചു. ഇതിന്റെ ഭാഗമായി കമ്പനി 9,700ലധികം പുതിയ ജീവനക്കാരെ നിയമിച്ചു.