വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; എല്‍പിഎസ്ടി സമരം അവസാനിപ്പിച്ചു

ദുബൈ: കോവിഡിന് ശേഷം തൊഴില്‍ നിയമനങ്ങളില്‍ യുഎഇ വമ്പിച്ച കുതിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് യുഎഇ ഇക്കണോമിക് ഗ്രാഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ലിങ്ക്ഡിനും യുഎഇ വിദേശവ്യാപാര മന്ത്രാലയവും ചേര്‍ന്ന് തയ്യാറാക്കിയ UAE Economic Graph Report 2026 പ്രകാരമാണിത്. 2025ല്‍ കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിയമന പ്രവര്‍ത്തനത്തിലെ വീണ്ടെടുപ്പില്‍ ലോകത്തിലെ മുന്‍നിര വിപണികളില്‍ യുഎഇ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രാജ്യങ്ങളിലൊന്നായി.
2026ന്റെ തുടക്കത്തില്‍ മേഖലയില്‍ ഉണ്ടായ അസ്ഥിരത കാരണം നിയമനത്തിലും വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിലും ചില ചാഞ്ചാട്ടങ്ങള്‍ ഉണ്ടായി. എന്നിരുന്നാലും 2026 ജൂണ്‍ മുതലുള്ള കണക്കുകള്‍ യുഎഇ തൊഴില്‍ വിപണി വീണ്ടും പോസിറ്റീവ് വളര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്കുന്നു. 2019ലെ, കോവിഡ് മുമ്പത്തെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍, 2025ല്‍ യുഎഇയിലെ നിയമന നിരക്ക് ലോകത്തിലെ മുന്‍നിര വിപണികളില്‍ ഏറ്റവും ശക്തമായവയില്‍ ഒന്നായിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലും യുഎഇയുടെ തൊഴില്‍ വിപണി ശക്തമായി നിലനിന്നതും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിച്ചതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍.
റിപ്പോര്‍ട്ട് പ്രകാരം റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണ മേഖല, ആരോഗ്യപരിചരണം, അഡ്മിനിസ്ട്രേറ്റീവ്, സപ്പോര്‍ട്ട് സേവനങ്ങള്‍, ഗതാഗതം, ലോജിസ്റ്റിക്സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നിയമന വളര്‍ച്ചയുള്ള മേഖലകള്‍.
രാജ്യത്ത് എത്തുന്ന വിദഗ്ധ തൊഴിലാളികളുടെയും രാജ്യം വിടുന്നവരുടെയും എണ്ണത്തിലെ വ്യത്യാസം കണക്കാക്കുന്ന net talent migration സൂചികയില്‍ യുഎഇ ലോകത്തിലെ മുന്‍നിര വിപണികളില്‍ ഇടം നേടി. ദീര്‍ഘകാല വിസാ പദ്ധതികള്‍, മത്സരക്ഷമമായ ബിസിനസ് അന്തരീക്ഷം തുടങ്ങിയ നയങ്ങള്‍ ആഗോള പ്രൊഫഷണലുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. എഐ, ഫിന്‍ടെക് മേഖലകളില്‍ മികച്ച സ്ഥാനമുണ്ട്. ഫിന്‍ടെക് കഴിവുകളില്‍ ലോകത്ത് ഒന്നാം സ്ഥാനവും എഐ പ്രതിഭകളെ ആകര്‍ഷിക്കുന്നതില്‍ രണ്ടാം സ്ഥാനവുമുണ്ട്. ബിസിനസ് കഴിവുകളില്‍ 10ാം സ്ഥാനവുമുണ്ട്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിലാണ് യുവ തൊഴിലാളികളുടെ സാന്നിധ്യം കൂടുതലുള്ളത്. സ്ത്രീകളുടെ നേതൃത്വ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേതൃത്വ സ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള മേഖല വിദ്യാഭ്യാസം ആണ്. തുടര്‍ന്ന് ആരോഗ്യപരിചരണവും വിനോദ മേഖലയുമുണ്ട്.