വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; എല്‍പിഎസ്ടി സമരം അവസാനിപ്പിച്ചു

വാഷിംഗ്ടണ്‍: യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരസ്പരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയും ഇറാനും. ഓരോ ഘട്ടത്തിലും യുദ്ധം തീരുമെന്ന പ്രതീക്ഷയില്‍ ലോകമാകെ കാത്തിരിക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ട്രംപും ഇറാന് ഭരണാധികാരികളും പരസ്പരം വാക്കേറ്റവും ആക്രമണവും തുടരുകയാണ്. അമേരിക്കയുടെ ഏറ്റവും പുതിയ പ്രസ്താവന പ്രകാരം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുദ്ധത്തില്‍ ഉണ്ടായ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇറാനില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കില്‍ അഞ്ച് മാസം നീണ്ട സംഘര്‍ഷത്തില്‍ അമേരിക്ക വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് വാഷിംഗ്ടണ്‍ പണം നല്‍കണമെന്ന ഇറാന്റെ ആവശ്യത്തിന് ദിവസങ്ങള്‍ക്കുശേഷമാണ് ട്രംപിന്റെ ഈ പ്രസ്താവന. അതേസമയം ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, പരമോന്നത നേതാവ് മൊജ്തബ ഖമനെയി അടുത്തിടെ നടന്ന ഏഴ് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഐക്യത്തിന്റെ സന്ദേശം നല്‍കിയതായി അറിയിച്ചു. അധികാരമേറ്റ ശേഷം ഖമനെയി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും പെസെഷ്കിയാന് പറഞ്ഞു. അതേസമയം ജര്‍മന്‍ വിദേശകാര്യ മന്ത്രി ഇറാനോട് ചര്‍ച്ചയ്ക്ക് തയ്യാറാകാനും ഹോര്‍മുസ് നിബന്ധനകളില്ലാതെ തുറക്കാനും ആവശ്യപ്പെട്ടു. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും ജര്‍മന്‍ വിദേശകാര്യ മന്ത്രി യോഹാന്‍ വാഡെഫുളും തിങ്കളാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പ്രാദേശിക രാജ്യങ്ങളുമായും അമേരിക്കയുമായും ക്രിയാത്മകമായി ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്ന് ഇറാനോട് ആവശ്യപ്പെട്ടതായി വാഡെഫുള്‍ പറഞ്ഞു. ലോകത്തിന്റെ ഊര്‍ജവിതരണത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് യാതൊരു നിബന്ധനകളുമില്ലാതെ തുറക്കണമെന്നും, എല്ലാ കപ്പലുകള്‍ക്കും സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്ക-ഇറാന് സമാധാന പ്രതീക്ഷകള്‍ മങ്ങുന്നതിനിടെ ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ ആറ് കപ്പലുകള്‍ മാത്രമാണ് കടന്നുപോയതെന്ന് കപ്പല്‍ ഗതാഗത വിവരങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണ 10 ദിവസത്തെ ശരാശരി ഏകദേശം 11 കപ്പലുകളാണ്. യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 130 മുതല്‍ 140 വരെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുപോകാറുണ്ടായിരുന്നു. അമേരിക്കന്‍ സെനറ്റിലെ പ്രതിപക്ഷ നേതാവ് ചക്ക് ഷൂമര്‍, ഇറാനെതിരായ യുദ്ധത്തില്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ തന്ത്രവും നിയന്ത്രണവും ഇല്ലെന്ന് ആരോപിച്ചു. ഇത് അമേരിക്കന്‍ സൈനികരെ അപകടത്തിലാക്കുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് തുറക്കുന്നതിനുള്ള ഇറാന്റെ നിബന്ധനകള്‍ക്ക് മറുപടിയായി ട്രംപ് പഴയ യുദ്ധങ്ങളിലെ മരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ എണ്ണവിലയും ഉയര്‍ന്നു.