വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; എല്‍പിഎസ്ടി സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞ 37 ദിവസമായി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരത്തിനായി സര്‍ക്കാര്‍ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 13 ദിവസമായി നടത്തിയിരുന്ന നിരാഹാര സമരവും അവസാനിപ്പിച്ചു. മന്ത്രി ഇടപെട്ടാണ് നിരാഹാര സമരവും അവസാനിപ്പിച്ചത്. പിഎസ്സി മുഖേന നിയമനം ലഭിച്ച അധ്യാപകരുടെ ജോലി സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു. ഒഴിവുകള്‍ക്ക് അനുസൃതമായി വേണം പിഎസ്സി നോട്ടിഫിക്കേഷന്‍ നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഒഴിവില്ലാത്ത സാഹചര്യത്തില്‍ പിഎസ്സി പരീക്ഷ നടത്തുന്നതിലൂടെ ആരെയും നിയമിക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



