ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന സോനം വാങ് ചുകിനെ നീക്കം ചെയ്ത നടപടി തെറ്റാണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത് അസത്യത്തിലും ഹിംസയിലുമാണെന്നു രാഹുല്‍ പറഞ്ഞു. സിജെപി പ്രതിഷേധത്തില്‍ ആദ്യ പ്രതികരണം നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസച്ചെലവ് വര്‍ദ്ധിക്കല്‍, വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ എന്നിവ രാജ്യത്തിന്റെ ഭാവിയെ തകര്‍ക്കുന്നവയാണ്. ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് സമൂഹത്തെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറുമുണ്ടായി. പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഒരു സ്ത്രീ ദീപ്കെയ്ക്ക് നേരെ മഷി ഒഴിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച ദിപ്കെ, ‘നീല എന്റെ നിറമാണ്… ജയ് ഭീം!’ എന്നാണ് കുറിച്ചത്.
നിരാഹാരമിരിക്കുകയായിരുന്ന സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത് ആശുപത്രിയിലാക്കിയതിനെ തുടര്‍ന്ന്, ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്. അതേസമയം സോനം വാങ്ചുക്കിനെ ഉടന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യണമെന്നാലശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആഗ്മോ രംഗത്തെത്തി. ആവശ്യം ഉന്നയിച്ച് സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് ഇവര്‍ കത്ത് നല്‍കിയിരിക്കുകയാണ്. വാങ്ചുക്കിനെ സ്വന്തം താല്പര്യപ്രകാരമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന്റെ അനുവാദം കൂടാതെ വാങ്ചുക്കിന് മരുന്നോ ഭക്ഷണമോ നല്‍കരുതെന്നും ഗീതാഞ്ജലി ആവശ്യപ്പെട്ടു.
സോനം വാങ്ചൂക്കിന്റെ അറസ്റ്റിനെ തുടര്‍ന്ന നിരവധി സംഘടനകള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി എത്തുകയാണ്. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജിയും നിരാഹാര സമരത്തിലേക്ക് കടക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജി വെക്കും വരെ സമരം തുടരുമെന്ന് എസ്എഫ്ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും അല്പസമയത്തിനകം ജന്തര്‍ മന്തറില്‍ എത്തിച്ചേരും. സിജെപിക്ക് പുറമേ എസ്എഫ്ഐ, ഐസ അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ഗാന്ധി പരസ്യമായി പ്രസ്താവന ഇറക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സംഘടനകളും സമരരംഗത്തേക്ക് വരുമെന്നാണ് കരുതുന്നത്.