സുഹൈല്‍ വരാന്‍ ദിവസങ്ങള്‍ മാത്രം; വേനല്‍ചൂടിന് ആശ്വാസമായി മഴ

ദമാസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അബു ദുഹൂര്‍ സൈനിക വിമാനത്താവളത്തിന്റെ റണ്‍വേക്ക് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയതായി സിറിയ ആരോപിച്ചു. സിറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് പ്രകാരം, ചൊവ്വാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ എട്ട് ആക്രമണങ്ങള്‍ നടന്നു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല. 2024 ഡിസംബറില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം പുറത്താക്കപ്പെട്ടതിന് ശേഷം ഇസ്രാഈല്‍ സിറിയയില്‍ നിരവധി സൈനിക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. 1974 മുതല്‍ ഇസ്രയേല്‍-സിറിയ സേനകള്‍ക്കിടയില്‍ നിലനിന്നിരുന്ന യുഎന്‍ നിയന്ത്രിത ബഫര്‍ സോണിലേക്കും ഇസ്രയേല്‍ സൈന്യം പ്രവേശിച്ചിട്ടുണ്ട്.
സിറിയയിലെ നിരവധി പ്രധാന സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ഇസ്രാഈല്‍ ആക്രമിച്ചതായി യുദ്ധനിരീക്ഷകര്‍ പറയുന്നു. തെക്കന്‍ സിറിയയില്‍ ‘സുരക്ഷാ മേഖല’ നിലനിര്‍ത്താനാണ് ഇതെന്നാണ് ഇസ്രാഈലിന്റെ വാദം. എന്നാല്‍ നിരന്തരമായ ഈ കടന്നുകയറ്റം പരമാധികാര ലംഘനമാണെന്ന് സിറിയന്‍ സര്‍ക്കാര്‍ പറഞ്ഞു.