സുഹൈല്‍ വരാന്‍ ദിവസങ്ങള്‍ മാത്രം; വേനല്‍ചൂടിന് ആശ്വാസമായി മഴ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പിന്‍വലിച്ചില്ല. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ റദ്ദാക്കാത്ത നടപടിയില്‍ കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് സിജെപി. കേസുകള്‍ പിന്‍വലിക്കാമെന്ന കേന്ദ്രമന്ത്രിമാരുടെ വാക്കിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചിരിക്കുകയാണ്. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് കോക്ക്റോച്ച് ജനതാ പാര്‍ട്ടി അറിയിച്ചു. രണ്ട് ദിവസത്തിനകം ദേശീയ വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് അടുത്ത ഘട്ട സമരം പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
അതിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വിരമിച്ച ജഡ്ജിമാര്‍, മുന്‍ ഡിജിപി, മുന്‍ സിബിഐ ഡയറക്ടര്‍, തുടങ്ങിയവരുള്‍പ്പെടുന്ന സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. പാനലില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് അംഗങ്ങളെ സംബന്ധിച്ച് വിവിധ കക്ഷികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് ബുധനാഴ് പുറത്തിറക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മമല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ജൂലൈ 20 ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും സിസിടിവി റെക്കോര്‍ഡിംഗുകളും പരിശോധനയ്ക്കായി ഉന്നതാധികാര സമിതിക്ക് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശം ഉടന്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ പോലുള്ള മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചതായി പ്രതിപക്ഷം തെളിവ് സഹിതം പാര്‍ലിമെന്റില്‍ ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ അദ്ദേഹം സഭയില്‍ ഹാജരാവാതെ മാറിനിന്നു. പാര്‍ലിമെന്റ് സമ്മേളനം അവസാനിക്കുന്ന ദിവസം അമിത്ഷാ ഹാജരായിരുന്നുവെങ്കിലും ഇതേക്കുറിച്ച് ഒരു പ്രതികരണവും നടത്തിയില്ല.