സുഹൈല്‍ വരാന്‍ ദിവസങ്ങള്‍ മാത്രം; വേനല്‍ചൂടിന് ആശ്വാസമായി മഴ

റാസല്‍ഖൈമ: വിദേശത്തുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബിസിനസ് ബന്ധങ്ങളെയും റാസല്‍ ഖൈമയിലേക്ക് ക്ഷണിക്കുന്നതിന് പൗരന്മാരെയും താമസക്കാരെയും ടൂറിസം അംബാസഡര്‍മാരാക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു. ‘റാക് അംബാസഡര്‍’ എന്ന പദ്ധതിക്ക് ഓഗസ്റ്റ് 18ന് തുടക്കമായി. റാസല്‍ഖൈമ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ആണ് പദ്ധതി ആരംഭിച്ചത്. 18 വയസും അതിന് മുകളിലും പ്രായമുള്ള യുഎഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് ഒന്നിലധികം വിദേശ സന്ദര്‍ശകരെ പദ്ധതിയില്‍ നാമനിര്‍ദേശം ചെയ്യാം. സന്ദര്‍ശകര്‍ യുഎഇയില്‍ എത്തുന്നതിന് മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കണം. ടൂറിസ്റ്റ് വിസയിലോ വിസ ഓണ്‍ അറൈവലിലോ എത്തുന്നവര്‍ക്കാണ് പദ്ധതി ബാധകം. പദ്ധതി 2026 ഓഗസ്റ്റ് 19 മുതല്‍ ഒക്ടോബര്‍ 31 വരെ തുടരും. അംബാസഡര്‍ വഴി എത്തുന്ന സന്ദര്‍ശകര്‍ക്ക് വിവിധ പ്രത്യേക ഓഫറുകള്‍ ലഭിക്കും. ഹോട്ടല്‍ താമസത്തിന് ഡിസ്കൗണ്ട്, പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍, റെസ്റ്റോറന്റുകളിലും കഫേകളിലും പ്രത്യേക ഡിസ്കൗണ്ടുകള്‍, മറൈന്‍ ആക്ടിവിറ്റികള്‍, സഫാരി ടൂറുകള്‍, ആഡംബര കാറുകളുടെ വാടകയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍, അല്‍മനാര്‍ മാളില്‍ പ്രത്യേക ഷോപ്പിംഗ് ഓഫറുകള്‍ ലഭിക്കും. റാസല്‍ഖൈമയെ ആഗോള ടൂറിസം നിക്ഷേപ കേന്ദ്രമായി കൂടുതല്‍ ശക്തിപ്പെടുത്തുകയും റാക് വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദേശത്തുള്ള ബന്ധങ്ങളിലൂടെ കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുന്നതിലൂടെ ഹോട്ടല്‍ ഒക്ക്യുപന്‍സി, ടൂറിസം ചെലവ്, റീട്ടെയില്‍ വ്യാപാരം, ഹോസ്പിറ്റാലിറ്റി മേഖല എന്നിവ വളര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു.