ഇറാന് യുഎഇക്ക് നേരെ വിക്ഷേപിച്ച മിസൈലുകള്‍ കടലില്‍ പതിച്ചു

ദുബൈ: കാലാവസ്ഥാ മാറ്റത്തിന് സൂചന നല്കുന്ന സുഹൈല്‍ നക്ഷത്രമുദിക്കാന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വേനല്‍ചൂടിന് ആശ്വാസമായി മഴയെത്തി. ദുബൈയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചു. മര്ഘം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സ്ട്രോം സെന്റര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ മര്ഘയിലെ ശക്തമായ മഴ കാണാം. ഫുജൈറയില്‍ മഴ ലഭിച്ചില്ലെങ്കിലും ആകാശം മേഘാവൃതമായിരുന്നു.
അതേസമയം രാജ്യത്തിന്റെ ചിലയിടങ്ങളില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് മഴ ലഭിച്ചത്. അല്‍ ദഫ്ര മേഖലയിലെ ബദാ ദഫാസില്‍ ഓഗസ്റ്റ് 14ന് 2 മണിക്ക് 50.4°C** രേഖപ്പെടുത്തി. ഈ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയില്‍ നിന്ന് ഒരു ഡിഗ്രിയില്‍ താഴെ മാത്രമാണ് ഇത്.
അറബ് പാരമ്പര്യത്തില്‍ സുഹൈല്‍ നക്ഷത്രോദയം വേനലിന്റെ ഏറ്റവും കഠിനമായ ഘട്ടം പിന്നിട്ട് തണുപ്പിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രം ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സുഹൈല്‍ ഉദിച്ച ഉടന്‍ തന്നെ താപനിലയില്‍ വലിയ ഇടിവുണ്ടാകില്ലെന്ന് യുഎഇ കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. വരും ദിവസങ്ങളില്‍ താപനില ക്രമേണ കുറയാന്‍ സാധ്യതയുണ്ടെങ്കിലും ഉയര്‍ന്ന ഈര്‍പ്പം കാരണം ചൂട് ഇപ്പോഴും അസ്വസ്ഥത സൃഷ്ടിച്ചേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. മഴയുടെ തുടക്കവും സുഹൈല്‍ നക്ഷത്രോദയവും യുഎഇയില്‍ വേനല്‍ച്ചൂട് ക്രമേണ കുറയുന്നതിന്റെ പ്രതീക്ഷ നല്കുന്നു. എന്നാല്‍ യഥാര്‍ഥ ആശ്വാസത്തിന് ഇനിയും കുറച്ച് സമയം വേണ്ടിവരും.