വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ല; കേന്ദ്രം വാക്ക് പാലിച്ചില്ല; രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

അജ്മാന്: യുഎഇ ജയ്വാന് കാര്‍ഡിന്റെ ഉപയോഗം ഹോട്ടലുകളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതി. യുഎഇ ടൂറിസം കൗണ്‍സില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. അജ്മാനിലെ അല്‍ സോറയില്‍ നടന്ന കൗണ്‍സില്‍ യോഗത്തിന് സാമ്പത്തികടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി അധ്യക്ഷത വഹിച്ചു. രാജ്യത്തെ കൂടുതല്‍ ടൂറിസം സ്ഥാപനങ്ങളെ ജയ്വാന് കാര്‍ഡ് സ്വീകരിക്കുന്ന ശൃംഖലയില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.
ഇതിലൂടെ യുഎഇയില്‍ തന്നെ നടക്കുന്ന ടൂറിസം ചെലവ് വര്‍ധിപ്പിക്കുകയും ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ടൂറിസം സേവനദാതാക്കള്‍ തുടങ്ങിയ പ്രാദേശിക ബിസിനസുകള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇസാദ്, ഫാസാ, അല്‍സാദാ തുടങ്ങിയ ആനുകൂല്യ പദ്ധതികളുമായി ചേര്‍ന്ന് ഹോട്ടല്‍ താമസത്തിന് പ്രത്യേക ഓഫറുകള്‍, ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഡിസ്കൗണ്ടുകള്‍, വിവിധ ടൂറിസം അനുഭവങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍, കുടുംബങ്ങള്‍ക്കും വിവിധ വിഭാഗങ്ങളിലുള്ള താമസക്കാര്‍ക്കും അനുയോജ്യമായ ഓഫറുകള്‍ എന്നിവ വികസിപ്പിക്കുന്നതും കൗണ്‍സില്‍ പരിഗണിച്ചു. യുഎഇ പൗരന്മാരെയും താമസക്കാരെയും രാജ്യത്തിനകത്ത് കൂടുതല്‍ വിനോദയാത്രകള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒന്നിലധികം എമിറേറ്റുകള്‍ സന്ദര്‍ശിക്കാനും കൂടുതല്‍ ദിവസം താമസിക്കാനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിനകത്തെ ടൂറിസം ചെലവ് വര്‍ധിപ്പിക്കാനും കൗണ്‍സില്‍ ലക്ഷ്യമിടുന്നു.