സുഹൈല്‍ വരാന്‍ ദിവസങ്ങള്‍ മാത്രം; വേനല്‍ചൂടിന് ആശ്വാസമായി മഴ

അബുദാബി: പുതിയ അധ്യയന വര്‍ഷത്തില്‍ രാജ്യത്തുടനീളം വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്കൂളുകളിലെത്തിക്കുന്നതിനായി ഏകദേശം 10,000 സ്കൂള്‍ ബസുകള്‍ സജ്ജമാക്കിയതായി എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു. എല്ലാ ബസുകളിലും ആവശ്യമായ സുരക്ഷാ, സുരക്ഷിതത്വ സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി 10,000ത്തിലധികം ബസ് ഡ്രൈവര്‍മാര്‍ സമഗ്ര സുരക്ഷാ പരിശീലനം പൂര്‍ത്തിയാക്കി. ഇത്ര തന്നെ എണ്ണം ട്രാന്‍സ്പോര്‍ട്ട്, സേഫ്റ്റി സൂപ്പര്‍വൈസര്‍മാരും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്കൂള്‍ ഗതാഗത സംവിധാനത്തിന്റെ വിജയത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് വ്യക്തമാക്കി. പുതിയ അധ്യയന വര്‍ഷത്തിലും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത്തവണയും കൂടുതല്‍ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തും. ഫീല്‍ഡ് തലത്തിലുള്ള പരിശോധനകള്‍ തുടരും. ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും സുരക്ഷാ നടപടികള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കും. കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. സ്കൂളുകളുമായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സഹകരണം ശക്തമാക്കും. മുന്‍ അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ജീവനക്കാരുമായി പങ്കുവയ്ക്കും. ഓപ്പറേഷന് മാനുവലുകള്‍ ആവശ്യാനുസരണം പുതുക്കും. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും തുടരും.