സുഹൈല്‍ വരാന്‍ ദിവസങ്ങള്‍ മാത്രം; വേനല്‍ചൂടിന് ആശ്വാസമായി മഴ

ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ-5ല്‍ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാനും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനും സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ശക്തമായ രക്ഷാപ്രവര്‍ത്തനം നടത്തി. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞയുടന്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സ് പ്രത്യേക ഫയര്‍ഫൈറ്റിംഗ് വാഹനങ്ങളും ഉപകരണങ്ങളും സ്ഥലത്തെത്തിച്ചു. ഷാര്‍ജ പൊലീസ് പ്രദേശത്ത് സുരക്ഷാ നിയന്ത്രണം ഏര്‍പ്പെടുത്തി. തീപിടിത്ത മേഖലയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞു. ഫയര്‍ എഞ്ചിനുകള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും സുഗമമായി എത്താന്‍ റോഡുകള്‍ തുറന്നുവച്ചു. സമീപത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചു. സേവ, ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അധികൃതര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.