രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

കോഴിക്കോട്: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചന്ദ്രിക പത്രാധിപരും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്ന റഹീം മേച്ചേരി വിട പറഞ്ഞിട്ട് ഇന്ന് 22 വര്‍ഷം. മുസ്ലിം ലീഗ് പ്രവര്‍ത്തകനും പാര്‍ട്ടിയുടെ സൈദ്ധാന്തികനും രാഷ്ട്രീയ ലേഖകനുമായിരുന്ന റഹീം മേച്ചേരി ഒരു തലമുറയെ ആദര്‍ശ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നതില്‍ തന്റെ തൂലിക വിട്ടുവീഴ്ചയില്ലാതെ ചലിപ്പിച്ചു. സി എച്ച് മുഹമ്മദ് കോയയുടെ ശിഷ്യത്വം രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും ലഭിച്ച അദ്ദേഹം മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപര്‍ പദവിയില്‍ വരെയെത്തി. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആര്‍ക്കുമുന്നിലും തലകുനിക്കാതെ ആദര്‍ശം കൈവിടാതെ ചെറുപുഞ്ചിരിയോടെ രാഷ്ട്രീയ ചിന്താലോകത്ത് ജീവിതം മുഴുവന്‍ ചെലവഴിച്ച റഹീം മേച്ചേരി വേറിട്ട പത്രാധിപരായിരുന്നു. മുസ്ലിം രാഷ്ട്രീയം പ്രത്യേകിച്ച് ന്യൂനപക്ഷ രാഷ്ട്രീയമായിരുന്നു റഹീമിന്റെ ഇഷ്ടവിഷയം. പ്രസ്ഥാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെ വസ്തുനിഷ്ഠമായ വിവരങ്ങള്‍വെച്ച് നേരിടുന്നതിലും കുറിക്കുകൊള്ളുന്ന ശൈലികളിലൂടെ പ്രതിരോധിക്കുന്നതിലും പ്രാഗത്ഭ്യം കാട്ടിയിരുന്നു. റഹീം മേച്ചേരിയുടെ ലേഖനങ്ങളും കോളങ്ങളും ഒരുകാലത്ത് മുസ്ലിംലീഗിലെ യുവപ്രാസംഗികര്ക്കും ബുദ്ധിജീവികള്‍ക്കും വഴികാട്ടിയായിരുന്നു. പത്രാധിപ കസേരയിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ചന്ദ്രിക പ്രസ്ഥാനത്തെയും അതിലെ ജീവനക്കാരെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിരുന്നു. 1947 മെയ് 10ന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരിലാണ് ജനനം. പിതാവ് മേച്ചേരി ആലിഹാജി. ഇതിനിടെ ഏതാനും വര്‍ഷം സഊദി അറേബ്യയിലും ജോലി ചെയ്തു. പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നുള്ള അഞ്ചിലധികം അവാര്‍ഡുകള്‍ നേടി. ഇന്ത്യന്‍ ഫെഡറേഷന് ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ദേശീയ സമിതി അംഗത്വം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളും വഹിച്ചിരുന്നു. ഇന്ത്യന്‍ മുസ്ലിംകള് വസ്തുതകള്‍, ഖാഇദേ മില്ലത്തിന്റെ പാത, മുസ്ലിംലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു. അതീവ ജീവിത ലാളിത്യം കാത്തുസൂക്ഷിച്ച ഇദ്ദേഹം ചന്ദ്രിക പത്രവുമായി പോകുന്ന ജീപ്പില്‍ സഞ്ചരിക്കവേയുണ്ടായ അപകടത്തില്‍ 2004 ആഗസ്റ്റ് 21ന് ലോകത്തോട് വിടപറയുകയായിരുന്നു.