അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ കൊലപാതകം: അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായി ഇസ്രായേല്‍ സൈന്യം

ദുബൈ: 29ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിലേക്ക് 135 രാജ്യങ്ങളില്‍ നിന്ന് 20,500 അപേക്ഷകള്‍. ഇത് റെക്കോര്‍ഡ് ആണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പങ്കാളിത്തമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്. ഈജിപ്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്-6,838 പേര്. ഇന്‍ഡോനേഷ്യ-1,923, പാകിസ്ഥാന്-1,862, സിറിയ-1,511. അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കൊപ്പം എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മുസ്ലിം സമൂഹങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 16 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗം: 14,040 അപേക്ഷകള്‍. 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും: 6,495 അപേക്ഷകള്‍. ഇതില്‍ 2,394 പേര് പെണ്‍കുട്ടികളാണ്. ഇത്തവണത്തെ അവാര്‍ഡിന്റെ മൊത്തം സമ്മാനത്തുക 12 മില്യണിലധികം ദിര്‍ഹം ആണ്. മുതിര്‍ന്ന പുരുഷ വിഭാഗം ഒന്നാം സ്ഥാനം യുഎസ്$1 മില്യണ്‍, 16 വയസ്സിന് താഴെയുള്ള വിഭാഗം ഒന്നാം സ്ഥാനം യുഎസ് $1 മില്യണ്‍, രണ്ടാം സ്ഥാനം യുഎസ്$100,000, മൂന്നാം സ്ഥാനം യുഎസ്$50,000, ഗ്ലോബല്‍ ഖുര്‍ആനിക് പേഴ്സണാലിറ്റി അവാര്‍ഡ്. യുഎസ്$1 മില്യണ്‍.
ഇത്തവണത്തെ പ്രധാന പുതുമകളിലൊന്ന്, തെരഞ്ഞെടുക്കപ്പെടുന്ന ചില ഫൈനലിസ്റ്റുകളെ റമദാനില്‍ ദുബൈയിലെ പ്രധാന പള്ളികളില്‍ താരാവീഹ് നമസ്കാരത്തിന് നേതൃത്വം നല്കാന് ക്ഷണിക്കുമെന്നതാണ്. 2027 ഫെബ്രുവരി 8 മുതല്‍ 16 വരെ പൊതുജന വോട്ടെടുപ്പിലൂടെ ഏറ്റവും മനോഹരമായ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഹാഫിളിനെ തെരഞ്ഞെടുക്കും. 16 വയസ്സിന് താഴെയുള്ള വിഭാഗത്തിലെ രണ്ടാംഘട്ട വിലയിരുത്തല്‍ 2026 സെപ്റ്റംബര്‍ 1 മുതല്‍ 14 വരെ ലൈവ് വീഡിയോ ജഡ്ജിംഗിലൂടെ നടക്കും. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ കഴിഞ്ഞ 28 പതിപ്പുകളിലായി 7,826 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. 123 രാജ്യങ്ങളുടെ പങ്കാളിത്ത്. 67 മില്യണിലധികം ദിര്‍ഹം സമ്മാനത്തുക. 24 വ്യക്തികള്‍ക്കും 3 സ്ഥാപനങ്ങള്‍ക്കും ഗ്ലോബല്‍ ഖുര്‍ആനിക് പേഴ്സണാലിറ്റി അവാര്‍ഡ് എന്നിങ്ങനെ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത്തവണ 135 രാജ്യങ്ങളില്‍ നിന്ന് 20,500 അപേക്ഷകള്‍ ലഭിച്ചതോടെ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പാരായണമത്സര വേദികളിലൊന്നായി കൂടുതല്‍ ശക്തമായിരിക്കുകയാണ്.