രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ദുബൈ: സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ ഒറ്റപ്പെടുത്താനുള്ള യുഎസ് നീക്കത്തെ ചൈന തള്ളി. ഉപരോധം സംഘര്‍ഷത്തിന് പരിഹാരമല്ലെന്ന് വ്യക്തമാക്കിയ ചൈന, യുഎസ് ശ്രമത്തെ ശക്തമായി എതിര്‍ത്തു. ഉപരോധങ്ങള്‍ കൊണ്ട് ഇറാന്-അമേരിക്ക സംഘര്‍ഷം പരിഹരിക്കാനാകില്ലെന്നും എല്ലാ കക്ഷികളും രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും ബീജിങ് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ‘തകര്‍ത്തുകളയുന്ന സാമ്പത്തിക യുദ്ധം’ പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ട്രംപിന് പിന്നാലെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഇറാനെ സമ്മര്‍ദത്തിലാക്കാന്‍ ‘ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍’ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുഎസ് നീക്കത്തില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചൈനക്ക് പിന്നാലെ ഇന്ത്യയും നയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും വ്യക്തമാക്കി.