രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ദുബൈ: സായിദ് ചാരിറ്റി റണ്ണിന്റെ ബ്രസീലിയന്‍ പതിപ്പില്‍ 50 ഇമാറാത്തി ഓട്ടക്കാര്‍ പങ്കെടുക്കും. ഓഗസ്റ്റ് 23ന് റിയോ ഡി ജനീറോയിലെ ഫ്ലാമെംഗോ ബീച്ചിലാണ് മത്സരം നടക്കുന്നത്. സായിദ് ചാരിറ്റി റണ്ണിന്റെയും എര്‍ത്ത് അബുദാബിയുടെയും നേതൃത്വത്തില്‍ യുഎഇ എംബസിയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ വിവിധ പ്രമുഖ കമ്പനികളും പരിപാടിക്ക് പിന്തുണ നല്‍കുന്നുണ്ട്. പ്രൊഫഷണല്‍ താരങ്ങള്‍, അമച്വര്‍ ഓട്ടക്കാര്‍, കുടുംബങ്ങള്‍, വിവിധ രാജ്യക്കാരായ പങ്കാളികള്‍ എന്നിവര്‍ പങ്കെടുക്കുന്ന സാമൂഹികവും മാനുഷികവുമായ ലക്ഷ്യങ്ങള്‍ സംയോജിപ്പിച്ച കായിക പരിപാടിയായാണ് റണ്‍ സംഘടിപ്പിക്കുന്നത്. 5 കിലോമീറ്റര്‍ റേസ്, 10 കിലോമീറ്റര്‍ റേസ് എന്നീ രണ്ട് തലങ്ങളില്‍ ഓട്ടമുണ്ടാവും. പുരുഷ-വനിതാ വിഭാഗങ്ങളിലും പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള പുരസ്കാരങ്ങളുമുണ്ടാവും. 2026ലെ മത്സരത്തിലെ മൊത്തം സമ്മാനത്തുക BRL 500,000ലധികമാണ്. റജിസ്ട്രേഷനിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും വിദ്യാഭ്യാസം, സംസ്കാരം, സാമൂഹിക ഉള്‍പ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ക്ക് നല്‍കും. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചാരിറ്റിയുടെ പ്രധാന ലക്ഷ്യം.
ബ്രസീലിലേക്ക് രണ്ടാം തവണയും റണ്‍ മടങ്ങിയെത്തുന്നത് പരിപാടിയുടെ അന്താരാഷ്ട്ര വ്യാപ്തി വര്‍ധിക്കുന്നതിന്റെ തെളിവാണെന്ന് സായിദ് ചാരിറ്റി റണ്ണിന്റെ ഉന്നത സംഘാടക സമിതി ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) മുഹമ്മദ് ഹെലാല്‍ അല്‍ കഅബി പറഞ്ഞു. യുഎഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദാനധര്‍മ്മത്തിന്റെയും സേവനത്തിന്റെയും പാരമ്പര്യമാണ് സായിദ് ചാരിറ്റി റണ്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കായികം, കാരുണ്യം, സാമൂഹിക പങ്കാളിത്തം എന്നിവ ഒരുമിപ്പിച്ച് യുഎഇയുടെ മാനുഷിക സന്ദേശം ബ്രസീലിലേക്ക് എത്തിക്കുന്ന പരിപാടിയായിരിക്കും ഓഗസ്റ്റ് 23ലെ സായിദ് ചാരിറ്റി റണ്‍.