രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

25 ലധികം വൈവിധ്യങ്ങളുമായി പായസമേള; ലുലു ഓണ സദ്യയും
അബുദാബി: ഓണാഘോഷത്തിന്റെ ഒരുക്കത്തിലാണ് പ്രവാസി മലയാളികള്‍. ഓണസദ്യ ഒരുക്കാനും, ഓണക്കോടി വാങ്ങാനുമെത്തുന്നവരുടെ തിരക്കാണ് യുഎഇ വിപണികളില്‍. കേരളത്തില്‍ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ശ്രദ്ധ നേടുകയാണ് ലുലു ഓണച്ചന്ത. വര്‍ണ്ണപൂക്കള്‍, വാഴയില, പഴം പച്ചക്കറി, നാളികേരം, പപ്പടം, വൈവിധ്യമാര്‍ന്ന പായസം വിഭവങ്ങള്‍ അടക്കം കേരളത്തില്‍ നിന്നുള്ള തനത് ഓണം ഉത്പന്നങ്ങളുടെ മികച്ച ശേഖരാണ്, മിതമായ വിലയില്‍ ഓണച്ചന്തയില്‍ ലുലു ഉറപ്പാക്കിയിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അടക്കം 2500 ടണ്ണിലേറെ ഓണം ഉത്പന്നങ്ങളാണ് ഗള്‍ഫ് വിപണിയിലേക്ക് ലുലു എത്തിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഏറ്റവും മികച്ച ഓണക്കാലം ഉറപ്പാക്കുകയാണ് ലുലു. കൂടാതെ, പഴയിടം മോഹനനന്‍ നമ്പൂതിരിയുടെയും ഷെഫ് പിള്ളയുടെയും നേതൃത്വത്തിലാണ് ഇത്തവണത്തെ ലുലു ഓണ സദ്യ തയാറാക്കുന്നത്. രണ്ട് കൂട്ടം പായസം അടക്കം 24 വിഭവങ്ങള്‍ ഉള്ള ഓണസദ്യയുടെ പ്രീബുക്കിംങ്ങ് തുടങ്ങി. ലുലു സ്റ്റോറുകളില്‍ നേരിട്ടെത്തിയും ഓണ്‍ലൈനിലൂടെയും ഓണസദ്യ ബുക്ക് ചെയ്യാം. ലുലു സ്റ്റോറുകളില്‍ ഓണ സദ്യ പ്രീഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 600 ഹാപ്പിനെസ് പോയിന്റുകളും ലഭിക്കും. ബള്‍ക്ക് പായസം ഓര്‍ഡറുകള്‍ക്കും പ്രീബുക്കിങ്ങ് ലഭ്യമാണ്.
25 ലധികം വൈവിധ്യങ്ങളുമായി പായസം മേളയും ലുലു സ്റ്റോറുകളില്‍ ആരംഭിച്ചു. ചക്ക പായസം, മാമ്പഴ പായസം, ഈന്തപ്പഴ പായസം, കരിക്ക് പായസം, നവരത്ന പായസം, ചോക്ലേറ്റ് പായസം, പനീര്‍ പിസ്ത പായസം കാരറ്റ് പായസം തുടങ്ങി വ്യത്യസ്ഥമായ പായസങ്ങളാണ് ഇത്തവണത്തെ ഒരുക്കിയിരിക്കുന്നത്. ഓണക്കോടികളുടെ വിപുലമായ ശേഖരവും ലുലു ഫാഷന്‍ സ്റ്റോറുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആകര്‍ഷമായ വസ്ത്രശേഖരമാണ് ഓണത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ളത്. 200 ദിര്‍ഹത്തിന് ഷോപ്പ് ചെയ്യുന്നവര്‍ക്ക്, 50 ദിര്‍ഹത്തിന്റെ കിഴിവും ലഭ്യമാണ്. പ്രത്യേകം ബാങ്ക് കാര്‍ഡ് ഓഫറുകളുമുണ്ട്.