രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ദുബൈ: സൊമാലിയയിലെ പുണ്ട്ലാന്‍ഡ് തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കാമറൂണ്‍ പതാകയുള്ള ചരക്കുകപ്പലില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 ജീവനക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 17ന് പുണ്ട്ലാന്‍ഡിലെ മാരായ തീരത്ത് നിന്ന് ഏകദേശം 3.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എട്ട് ആയുധധാരികളായ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് കപ്പല്‍ സൊമാലിയയിലെ നുഗാല്‍ തീരത്തേക്ക് കൊണ്ടുപോയി. കപ്പലില്‍ 6 ഇന്ത്യക്കാര്‍, 1 തുര്‍ക്കി പൗരന്, 1 ജോര്‍ജിയന്‍, 2 സെര്‍ബിയന്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നു. ഏപ്രിലില്‍ മറ്റൊരു കപ്പല്‍ തട്ടിയെടുത്ത സംഘവുമായി ബന്ധമുള്ളവരാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെ കടല്‍ക്കൊള്ളക്കാരെന്നാണ് സംശയം. മൊഗാദിഷുവിലെ തുര്‍ക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയുധങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും സാറ്റലൈറ്റ് ഉപകരണങ്ങളും കപ്പലിലുണ്ടായിരുന്നു. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും വെള്ളിയാഴ്ച രാവിലെ വരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ഇതിനിടെ മറ്റൊരു കപ്പലും യെമന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തു. എറിത്രിയന്‍ പതാകയുള്ള MT Sibu 1 എന്ന എണ്ണ ഉല്‍പ്പന്ന ടാങ്കറാണ് ഓഗസ്റ്റ് 20ന് ഗള്‍ഫ് ഓഫ് ഏഡനില്‍ പിടിച്ചെടുത്തത്. 20 ജീവനക്കാരുള്ള കപ്പലില്‍ 16 ഇന്ത്യക്കാരുണ്ട്. യെമന്‍ തീരത്ത് നിന്ന് ഏകദേശം 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സംഭവങ്ങളിലുമായി 22 ഇന്ത്യന്‍ ജീവനക്കാരാണ് കടല്‍ക്കൊള്ളക്കാരുടെ പിടിയിലായ കപ്പലുകളില്‍ ഉണ്ടായിരുന്നത്. ഇത് ഇന്ത്യന്‍ നാവിക-വാണിജ്യ കപ്പല്‍ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്ന സംഭവമാണ്.