രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ദുബൈ: ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നേരിട്ടറിയാനും പ്രായോഗിക പരിചയം നേടാനും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി ജിഡിആര്‍എഫ്എ ദുബൈയുടെ ‘സമ്മര്‍ ടാലന്റ്സ്’ പദ്ധതി. ദുബൈ സമ്മര്‍ ക്യാമ്പുമായി സഹകരിച്ച് നടന്ന വരുന്ന പദ്ധതി ഫെര്‍ജാന്‍ ദുബൈ ഫൗണ്ടേഷന്, അല്‍ അമീന് സര്‍വീസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. 15 വയസും അതിന് മുകളിലും പ്രായമുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മൂന്ന് ആഴ്ചത്തെ പരിശീലനത്തില്‍ 12 ദിവസമാണ് വിവിധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നത്. ജിഡിആര്‍എഫ്എ ദുബൈയുടെ വിവിധ മേഖലകളില്‍ പരിശീലന ശില്പശാലകളും പ്രായോഗിക പരിശീലനവും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതി, സേവനവിതരണം, ടീം വര്‍ക്ക്, അച്ചടക്കം, ഉത്തരവാദിത്തബോധം തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാനും സ്വന്തം കഴിവുകളും താല്പര്യങ്ങളും തിരിച്ചറിയാനും പദ്ധതി വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ദുബൈ വിമാനത്താവളവും സന്ദര്‍ശിച്ചു. എയര്‍പോര്‍ട്ട് അഫയേഴ്സ് സെക്ടറിന്റെ പ്രവര്‍ത്തനങ്ങളും യാത്രക്കാരുടെ സഞ്ചാരവും സേവന സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാന്‍ സന്ദര്‍ശനം അവസരമൊരുക്കി. വിദ്യാര്‍ഥികളുടെ കഴിവുകളും അവബോധവും വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക നിക്ഷേപമാണ് ‘സമ്മര്‍ ടാലന്റ്സ്’ പദ്ധതിയെന്ന് ജിഡിആര്‍എഫ്എ ദുബൈയുടെ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് ഫിനാന്‍സ് അസിസ്റ്റന്റ് മേജര്‍ ജനറല്‍ അവാദ് മുഹമ്മദ് അല്‍ ഒവൈം പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് അനുഭവിച്ചറിയുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സൈദ്ധാന്തിക പഠനത്തിനപ്പുറമുള്ള അറിവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ കഴിവുകളും ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളര്‍ത്തുന്നതില്‍ ഇത്തരം പ്രായോഗിക അനുഭവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സോഷ്യല്‍ റെഗുലേഷന് ആന്‍ഡ് സര്‍വീസസ് സെക്ടര്‍ സി.ഇ.ഒ ഡോ. അഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു. ഭാവിയിലെ തൊഴില്‍രംഗത്തേക്ക് യുവതലമുറയെ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ മികച്ച മാതൃകയാണ് പദ്ധതിയെന്ന് ഫെര്‍ജാന്‍ ദുബൈ ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആലിയ അല്‍ ഷംലാനും പറഞ്ഞു. വിദ്യാര്‍ഥികളുടെ പുരോഗതി, പങ്കാളിത്തം, അച്ചടക്കം, പ്രവര്‍ത്തന നിലവാരം എന്നിവ ദിവസേന വിലയിരുത്തുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനത്തിലൂടെ പഠിച്ച് ഭാവിയിലെ തൊഴില്‍ജീവിതത്തിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഒരുങ്ങാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ‘സമ്മര്‍ ടാലന്റ്സ്’ പദ്ധതിയുടെ ലക്ഷ്യമെന്ന് ജനറല്‍ ഡയറക്ടറേറ്റ് വിശദീകരിച്ചു.