രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ദുബൈ: എയര്‍പോര്‍ട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത് ദുബൈയുടെ പൈതൃക വാതിലുകള്‍. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഇനി അല്‍ ഷിന്ദഗ, അല്‍ ഫഹീദി, ദേര തുടങ്ങിയ പഴയ ദുബൈ പ്രദേശങ്ങളിലെ ചരിത്രപ്രസിദ്ധമായ വീടുകളുടെ വാതിലുകളുടെ പുനര്‍നിര്‍മ്മിത മാതൃകകള്‍ സ്വാഗതം ചെയ്യും. ‘Dubai Historic Doors’ എന്ന പേരിലുള്ള ഈ പൈതൃക പദ്ധതിക്ക് ഓഗസ്റ്റ് 20ന് തുടക്കമായി. സെപ്റ്റംബര്‍ 7 വരെ പദ്ധതി തുടരും. ദുബൈ മുനിസിപ്പാലിറ്റി, ദുബൈ എയര്‍പോര്‍ട്സ്, ജിഡിആര്‍എഫ്എ ദുബൈ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
ടെര്‍മിനല്‍ 3ലെ അറൈവല്‍ വിഭാഗത്തില്‍ ശൈഖ് സഈദ് ഹൗസിലെ ചരിത്രപ്രസിദ്ധമായ വാതിലിന്റെ പുനര്‍നിര്‍മ്മിത മാതൃക സ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ട് കണ്ട്രോള് മേഖലയിലേക്കുള്ള യാത്രയിലാണ് മറ്റ് ചരിത്രവാതിലുകളും ഒരുക്കിയിരിക്കുന്നത്. ഇതുവഴി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ആധുനിക ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പഴയ ദുബൈയുടെ വാസ്തുവിദ്യയും സംസ്കാരവും പരിചയപ്പെടാന്‍ അവസരം ലഭിക്കും. പഴയ ദുബൈയിലെ വീടുകളിലും മാര്‍ക്കറ്റുകളിലും പ്രദേശങ്ങളിലുമെല്ലാം പരമ്പരാഗത വാതിലുകള്‍ക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. അവ വീടിന്റെ പ്രവേശന കവാടം മാത്രമല്ല, സ്വാഗതത്തിന്റെയും ആതിഥ്യമര്യാദയുടെയും പ്രതീകങ്ങളുമായിരുന്നു.
ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മര്വാന് അഹമ്മദ് ബിന്‍ ഗലിത പറഞ്ഞു, ഇമാറാത്തി പൈതൃകത്തില്‍ വാതിലുകള്‍ സ്വാഗതത്തിന്റെയും ആതിഥ്യമര്യാദയുടെയും സ്ഥിരം പ്രതീകങ്ങളാണെന്ന്. ദുബൈയിലെത്തുന്ന കോടിക്കണക്കിന് യാത്രക്കാരുടെ നഗരവുമായുള്ള ആദ്യ നേരിട്ടുള്ള അനുഭവങ്ങളില്‍ ഒന്നാണ് വിമാനത്താവളം. അതിനാലാണ് ഇവിടെ ഈ പദ്ധതി ഒരുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്താവളങ്ങള്‍ വേഗത്തിലുള്ള പ്രവേശന നടപടികള്‍ക്കുള്ള കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും നഗരത്തിന്റെ ചരിത്രവും സംസ്കാരവും തിരിച്ചറിയാനുള്ള ആദ്യ വാതിലുകളായും പ്രവര്‍ത്തിക്കാമെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈ എയര്‍പോര്‍ട്ട് ഒരു ഗതാഗത കേന്ദ്രം മാത്രമല്ലെന്നും ദുബൈയിലേക്കുള്ള കവാടം കൂടിയാണെന്ന് എയര്‍പോര്‍ട്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മജീദ് അല്‍ ജോകര്‍ പറഞ്ഞു. പദ്ധതിയുടെ മറ്റൊരു ലക്ഷ്യം യാത്രക്കാരെ അല്‍ ഷിന്ദഗ, അല്‍ ഫഹീദി, ദെയ്റ തുടങ്ങിയ ചരിത്രപ്രദേശങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ്.