ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

അബുദാബി: വെല്ലുവിളികള്‍ക്കിടയിലും അബുദാബിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍ കുതിപ്പ്. 2026-ന്റെ ആദ്യ പകുതിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 309 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ 1,380 കോടി ദിര്‍ഹത്തിന്റെ വിദേശ നിക്ഷേപമാണ് അബുദാബിയിലെ പ്രോപ്പര്‍ട്ടി മേഖലയിലേക്ക് ഒഴുകിയെത്തിയത്. ഇത് 2025-ലെ ആകെ വിദേശ നിക്ഷേപ മൂല്യത്തേക്കാള്‍ കൂടുതലാണ്.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരാണുണ്ടായിരുന്നതെങ്കില് ഇത്തവണ 116 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര നിക്ഷേപകരാണ് അബുദാബിയില്‍ വസ്തുക്കള്‍ വാങ്ങിയത്. യുകെ, ചൈന, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നിക്ഷേപകരില്‍ മുന്നില്‍.
ആകെ റസിഡന്‍ഷ്യല്‍ വില്‍പ്പന മൂല്യത്തിന്റെ 89 ശതമാനവും നിര്‍മ്മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടികളില്‍ നിന്നാണ്. സാദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ് എന്നീ പ്രധാന പ്രദേശങ്ങളാണ് പ്രോപ്പര്‍ട്ടി വിലവര്‍ധനവിലും ഡിമാന്‍ഡിലും മുന്നിട്ടുനില്‍ക്കുന്നത്.
തടസ്സങ്ങളില്ലാത്ത വികസന പദ്ധതികള്‍, വിപണിയിലെ സുതാര്യത, ഭരണകൂടത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ എന്നിവ അബുദാബിയെ ജീവിക്കാനും നിക്ഷേപിക്കാനും അനുയോജ്യമായ ആഗോള കേന്ദ്രമാക്കി മാറ്റിയതായി അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ റാഷിദ് അല്‍ ഉമൈറ വ്യക്തമാക്കി.
മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ശക്തമായ അടിത്തറയും ഉയര്‍ന്ന സുരക്ഷിതത്വവുമാണ് അന്താരാഷ്ട്ര നിക്ഷേപകരെ അബുദാബിയിലേക്ക് ആകര്‍ഷിക്കുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിപണി, നിയന്ത്രിതമായ സപ്ലൈ എന്നിവയാണ് അന്താരാഷ്ട്ര നിക്ഷേപ മൂലധനം നേടാന്‍ അബുദാബിയെ സഹായിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.