ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിച്ചു
ദുബൈ: ഡൗണ്ടൗണ് മേഖലയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിച്ചതായും, ആ റിപ്പോര്‍ട്ടിനെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുന്നതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് അറിയിച്ചു. യുഎഇയിലെ ഡൗണ്ടൗണ് ദുബൈയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം റോയിറ്റേഴ്സ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വാര്‍ത്തക്ക് സ്ഥിരീകരണമുണ്ടായിരുന്നില്ല. ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ തന്നെ, ദുബൈ ഗവണ്മെന്റ് മീഡിയ ഓഫീസ് ഈ വാര്‍ത്ത നിഷേധിച്ചതായും റോയിറ്റേഴ്സ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. ആ നിഷേധവാര്ത്തയ്ക്ക് തുല്യ പ്രാധാന്യം നല്‍കിയതായും, ആദ്യ റിപ്പോര്‍ട്ട് പിന്‍വലിച്ചതിന്റെ കാരണം അതില്‍ വിശദീകരിച്ചിരുന്നതായും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ദുബൈ മീഡിയ റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്കി. ദുബൈ എമിറേറ്റുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നുണ്ടെങ്കിലും, കഴിഞ്ഞ 67 ദിവസമായി യുഎഇയുടെ അതിര്‍ത്തിക്കുള്ളില്‍ വ്യോമഭീഷണി നേരിട്ടിട്ടില്ല. 2026 മേയ് 10നാണ് അവസാനമായി രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ഇറാനില്‍ നിന്ന് വന്ന രണ്ട് ഡ്രോണുകളെ രാജ്യത്തിനകത്ത് തടഞ്ഞത്. അതിന് ശേഷം, 2026 ജൂലൈ 12ന് ഒരിക്കല്‍ മാത്രമാണ് വ്യോമഭീഷണിയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചത്. അന്ന് രാവിലെ 6:37ന്, മിസൈല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചില ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചിരുന്നു. അതേ ദിവസം പിന്നീട്, യുഎഇ ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയ മിസൈല്‍ ഭീഷണികള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്ക് പുറത്തായിരുന്നുവെന്നും രാജ്യത്തെ സ്ഥിതി സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്നും വ്യക്തമാക്കി.