പൊലീസ് സേവനങ്ങള്‍ക്ക് പുതിയ മുഖം; ‘മൈ പൊലീസ് സ്റ്റേഷന്’ പദ്ധതിക്ക് തുടക്കമായി

ടെഹ്റാന്: യുഎഇ ഉടമസ്ഥതയിലുള്ള രണ്ട് അഡ്നോക് ടാങ്കറുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി കടുത്തതായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇറാന് നേരെ കര്‍ശനമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയിലെ കപ്പല്‍ ഗതാഗതം കുത്തനെ ഇടിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ രണ്ട് കപ്പലുകള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും, ഒമാന്‍ തീരത്തും ഖുഷം ദ്വീപിന് സമീപവും എണ്ണച്ചോര്‍ച്ചയുണ്ടായത് വലിയ പരിസ്ഥിതി ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.
ഈ സമുദ്ര ഉപരോധത്തെ പ്രതിരോധിക്കാന്‍ ഇറാന് മേല്‍ കടുത്ത സാമ്പത്തിക ഒറ്റപ്പെടുത്തലും ശക്തമായ സൈനിക സമ്മര്‍ദ്ദവും ചെലുത്തുമെന്ന് വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചു.
ഇറാന് ആക്രമണത്തെ ജോര്‍ദാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ 2817ാം പ്രമേയത്തിന്റെയും ലംഘനമാണെന്ന് വ്യക്തമാക്കിയ ഈ രാജ്യങ്ങള്‍ യുഎഇക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ആഗോള ഊര്‍ജ്ജ വിതരണവും കപ്പല്‍ ഗതാഗത സുരക്ഷയും ഉറപ്പാക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സമുദ്ര പ്രതിരോധ സഖ്യത്തില്‍ ഇപ്പോള്‍ 39 രാജ്യങ്ങള്‍ പങ്കാളികളായിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ച വെറും 13 കപ്പലുകള്‍ മാത്രമാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കടന്നത്. ഇത് ബുധനാഴ്ചത്തെ 9 കപ്പലുകളെ അപേക്ഷിച്ച് നേരിയ വര്‍ദ്ധനവാണെങ്കിലും സാധാരണ നിലയേക്കാള്‍ വളരെ താഴെയാണ്. നിരന്തരമായ എണ്ണചോര്‍ച്ച മേഖലയില്‍ കടുത്ത പരിസ്ഥിതി പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.