ഐ.ഐ.സി നാനോ ഫുട്ബോള് ടൂര്ണമെന്റ് സെപ്റ്റംബര് 27 ന്; ട്രോഫി റിവീല് ചെയ്തു

ദുബായ്: ദുബൈയിലെ പ്രധാന റോഡുകളില് ട്രക്കുകള്ക്കും ഭാരവാഹനങ്ങള്ക്കും നിയന്ത്രണങ്ങള് ഏര്പ്പെടുത്തി ദുബൈ പോലീസും റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയും. പുതിയ നിയന്ത്രണങ്ങള് ഒക്ടോബര് 1 മുതല് പ്രാബല്യത്തില് വരും. എന്നാല്, എമിറേറ്റ്സ് റോഡിനെ ഗതാഗത നിയന്ത്രണങ്ങളില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് കുറയ്ക്കുക, റോഡ് സുരക്ഷ വര്ധിപ്പിക്കുക, ലൊജിസ്റ്റിക്സ് മേഖലയുടെ കാര്യക്ഷമത ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. തിരക്കേറിയ സമയങ്ങളില് പ്രധാന റോഡുകളിലൂടെയുള്ള ട്രക്കുകളുടെ സര്വീസുകള്ക്കാണ് വിലക്ക് ഏര്പ്പെടുത്തുന്നത്. ഭാരവാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കും ചരക്ക് ഗതാഗതം തടസ്സപ്പെടാതിരിക്കാനും എമിറേറ്റ്സ് റോഡിലൂടെ ട്രക്കുകള്ക്ക് സര്വീസ് നടത്താന് തടസ്സമില്ല.
റോഡുകളില് സാധാരണ വാഹനങ്ങളും ട്രക്കുകളും ഒരുമിച്ചെത്തുമ്പോഴുണ്ടാകുന്ന അപകടങ്ങള് കുറയ്ക്കാനും, യാത്രാ സമയം ലാഭിക്കാനും പുതിയ നീക്കം സഹായിക്കുമെന്ന് ദുബൈ പോലീസും ആര്ടിഎയും വ്യക്തമാക്കി. ഗതാഗത നിയമങ്ങള് പാലിക്കാനും ബദല് വഴികള് ഉപയോഗിക്കാനും ആര്ടിഎ നിര്ദേശം നല്കിയിട്ടുണ്ട്.