ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

മസ്കറ്റ്: ഒമാനില്‍ ടണലിനുള്ളില്‍ നിയന്ത്രണം വിട്ട ട്രക്ക് തലകീഴായി മറിഞ്ഞ് വന്‍ അപകടം. തൊട്ടുമുന്നില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന്റെ കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോയല്‍ ഒമാന്‍ പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സൈദ് റോഡിലെ വാദി അല്‍ അഖ് രണ്ടാമത്തെ ടണലിലാണ് അപകടം നടന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടണലിലെ വളവ് തിരിയുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട ട്രക്ക് വശത്തേക്ക് മറിയുകയും, അതിവേഗത്തില്‍ റോഡിലൂടെ ഉരസി തീപ്പൊരി ചിതറി മുന്നോട്ട് നീങ്ങുകയുമായിരുന്നു. ഈ സമയം ട്രക്കിന് തൊട്ടുമുന്നില്‍ ഇടതു വശത്തെ വരിയിലൂടെ പോവുകയായിരുന്ന കുടുംബത്തിന്റെ കാര്‍ വലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്.
നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്ന് മസ്കത്തിലേക്ക് പോവുകയായിരുന്ന വാഹനങ്ങള്‍ അപകടത്തെ തുടര്‍ന്ന് പഴയ റോഡിലേക്ക് താത്കാലികമായി തിരിച്ചുവിട്ടു. തുടര്‍ന്ന് എമര്‍ജന്‍സി സംഘങ്ങള്‍ സ്ഥലത്തെത്തി ടണലിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കോ മറ്റ് യാത്രക്കാര്‍ക്കോ പരിക്ക് പറ്റിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അപകട കാരണത്തെക്കുറിച്ച് ഒമാന്‍ പോലീസ് അന്വേഷിച്ചു വരികയാണ്.