ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ 2026 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ടിഎല്‍ 360615 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂര്‍ തളിപ്പറമ്പിലെ പി.വി. വത്സരാജന്‍ തമ്പുരാന് ലോട്ടറി സ്റ്റാളില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്ത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 30 കോടി രൂപയാണ് ഒന്നാം സമ്മാനം.
ഒരുകോടി രൂപവീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഒരുകോടി ലഭിച്ച ടിക്കറ്റുകള്‍: TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 190728, TJ 978696, TK 976006, TL 792519.
25 ലക്ഷം രൂപവീതം 20 പേര്‍ക്ക് മൂന്നാം സമ്മാനവും ലഭിക്കും. നാലാം സമ്മാനം 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതവും, അഞ്ചാം സമ്മാനം 10 പേര്‍ക്ക് 2 ലക്ഷം രൂപവീതവുമാണ്. കൂടാതെ, ആറാം സമ്മാനമായി 5,000 രൂപവീതം 54,000 പേര്‍ക്കും, ഏഴാം സമ്മാനമായി 2,000 രൂപവീതം 81,000 പേര്‍ക്കും, എട്ടാം സമ്മാനമായി 1,000 രൂപവീതം 1,24,200 പേര്‍ക്കും, ഒന്‍പതാം സമ്മാനമായി 500 രൂപവീതം 2,75,400 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒന്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. ടിക്കറ്റൊന്നിന് 500 രൂപനിരക്കില്‍ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂര്‍ണമായും വിറ്റഴിച്ചിരുന്നു.