ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

കുവൈത്ത് സിറ്റി: കുവൈത്തിലെ മറ്റൊരു വൈദ്യുതി ഉല്പാദന കടല്‍ജല ശുദ്ധീകരണ (ഡിസ്റ്റിലേഷന്‍) പ്ലാന്റ് ഇറാന് ആക്രമിച്ചതായി കുവൈത്ത് അധികൃതര്‍ അറിയിച്ചു. സമാനമായ ഒരു ആക്രമണം വെള്ളിയാഴ്ച നടന്നതിന് പിന്നാലെയാണ് ഇന്ന് രണ്ടാമത്തെ സംഭവം. ആക്രമണത്തെ തുടര്‍ന്ന് പ്ലാന്റിലെ ഒരു ഘടകത്തില്‍ തീപിടിത്തമുണ്ടായി. ഇതുമൂലം ചില വൈദ്യുതി ഉല്പാദന യൂണിറ്റുകള്‍ പ്രവര്ത്തനരഹിതമാക്കേണ്ടിവന്നതായി കുവൈത്ത് അറിയിച്ചു. തീപിടിത്തം നിയന്ത്രണവിധേയമാക്കാനും കേടുപാടുകള്‍ വിലയിരുത്താനും ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ തുടരുകയാണ്.
ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുവൈത്തിലെ വൈദ്യുതി-ജല അടിസ്ഥാനസൗകര്യങ്ങള്‍ ആക്രമിക്കപ്പെടുന്നത്. യുഎസ്-ഇറാന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
തീപ്പിടിത്തത്തെ തുടര്‍ന്ന് നിരവധി വൈദ്യുതി ഉല്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. തീ നിയന്ത്രണവിധേയമാക്കാനും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുമായി ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം കുവൈത്തിലെ അമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന പിന്തുണാ കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നാണ് ഇറാന്റെ അവകാശവാദം.