ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനുള്ള ഫോം 6ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വരുത്തിയ മാറ്റങ്ങള്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യാന്‍ അര്‍ഹത നേടിയ ജെന്‍സി തലമുറയില്‍പെട്ടവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും ഇക്കാരണത്താല്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പുതിയ തടസ്സങ്ങള്‍ സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോം 6ല്‍ പുതിയതായി ഉള്‍പ്പെടുത്തിയ ഭാഗത്ത് അപേക്ഷകന്റെ മാതാപിതാക്കളുടെയോ മുത്തശ്ശന്, മുത്തശ്ശിയുടെയോ പേര് മുന്‍കാല വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നോ എന്ന വിവരമാണ് ആവശ്യപ്പെടുന്നതെന്ന് രമേശ് ചൂണ്ടിക്കാട്ടി. ഈ അധിക വിവരശേഖരണം ആദ്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന യുവാക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, ഫോം 6 തന്നെ ഭേദഗതി ചെയ്തിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഫോം 6നൊപ്പം പ്രത്യേകമായ അനക്സര്‍ ഡി എന്ന അധിക ഡിക്ലറേഷന്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്ന് കമ്മീഷന് വിശദീകരിച്ചിട്ടുണ്ട്. എസ്ഐആര്‍ സംബന്ധിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അധിക പ്രഖ്യാപനം ആവശ്യപ്പെട്ടതെന്നും ഇലക്ഷന് കമ്മീഷന് വ്യക്തമാക്കി. എന്നാല്‍, ഈ അധിക പ്രഖ്യാപനം ഔദ്യോഗികമായി ഫോമില്‍ മാറ്റം വരുത്താതെ എങ്ങനെ നിര്‍ബന്ധമാക്കാമെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ തന്നെ അംഗങ്ങള്‍ നേരത്തെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അപേക്ഷകര്‍ക്ക് ചോദ്യത്തിന് ഉത്തരം നല്‍കാതെ ഓണ്‍ലൈന്‍ ഫോം സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരണഘടനാ ചട്ടങ്ങളും പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളും കാറ്റില്‍പ്പറത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്ന പുതിയ വോട്ടര്‍മാരുടെ മാതാപിതാക്കളോ മുത്തശ്ശിമുത്തശ്ശന്മാരോ മുന്‍പത്തെ പ്രത്യേക തീവ്ര പുനരവലോകനത്തില്‍ (എസ്.ഐ.ആര്) ഉള്‍പ്പെട്ടിരുന്നോ എന്ന് ചോദിക്കുന്ന പുതിയൊരു നിര്‍ബന്ധിത കോളം ഫോം 6ല്‍ കമ്മീഷന് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഇത് കന്നിവോട്ടര്‍മാര്‍ക്ക് മുന്നില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും തികച്ചും നിയമവിരുദ്ധമായ നടപടിയാണിതെന്നും ജയറാം രമേശ് ‘എക്സി’ല്‍ കുറിച്ചു. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും 1960ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷന് ചട്ടങ്ങള്‍ പ്രകാരവും ഫോം 6ല്‍ ഭേദഗതി വരുത്താനുള്ള അധികാരം പാര്‍ലമെന്റിനെ അറിയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് മാത്രമുള്ളതാണ്. എന്നാല്‍ യാതൊരു ഔദ്യോഗിക വിജ്ഞാപനവുമില്ലാതെ ജൂലൈ മാസത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഏകപക്ഷീയമായി ഓണ്‍ലൈന്‍ ഫോമില്‍ മാറ്റം വരുത്തുകയാണുണ്ടായത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്കിയ തിട്ടൂരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ അധികാരപരിധി ലംഘനമെന്നും അദ്ദേഹം ആരോപിച്ചു. ഫോം 6ല്‍ വരുത്തിയ ഈ നിയമവിരുദ്ധ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. വിഷയം കടുത്ത രാഷ്ട്രീയ വിവാദമായതോടെ പരിഭ്രാന്തരായ തെരഞ്ഞെടുപ്പ് കമ്മീഷന്, യുവ വോട്ടര്‍മാര്‍ക്കായി ഡല്‍ഹിയിലെ കോളേജുകളിലും സര്‍വകലാശാലകളിലും സെപ്റ്റംബര്‍ 29, 30 തീയതികളില്‍ പ്രത്യേക എന്റോള്‍മെന്റ് ക്യാമ്പുകള്‍ നടത്താന്‍ രാത്രി തിടുക്കപ്പെട്ട് ഉത്തരവിടുകയായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതുപോലെ തെറ്റ് തിരുത്താന്‍ ഗ്യാനേഷ് കുമാറിന് മുന്നിലുള്ള ഏക വഴി രാജി വെച്ച് മാപ്പുസാക്ഷിയാവുക എന്നതാണെന്നും കോണ്‍ഗ്രസ്