ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനും മാപ്പിള കല പരിശീലകനുമായിരുന്ന കെഎംകെ വെള്ളയിലിന്റെ അനുസ്മരണ സമ്മേളനവും, അദ്ദേഹത്തിന്റെ പാട്ടുകള്‍ ആലപിക്കുന്ന പാട്ടോര്‍മ ഇശല്‍ രാവും ഒക്ടോബര്‍ 4ന് ദുബൈ കെഎംസിഐ ഓഡിറ്റോറിയത്തില്‍ 5 മണിക്ക് നടത്തുവാന്‍ എകെഎംഎസ്എ യുഎഇ ചാപ്റ്റര്‍ തീരുമാനിച്ചു. പ്രശസ്ത മാപ്പിളപ്പാട്ടു ഗവേഷകനും ഗായകനും നിരൂപകനുമായ ഫൈസല്‍ എളേറ്റില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മൂസ കോയമ്പ്രം അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാന്‍ മതിലകം, മുസ്തഫ കുറ്റിപ്പുറം, ഷക്കീര്‍ പൂന്നൂര്, കെ.ടി റഫീഖ്, കെ.പി അബ്ദുല്‍ റഹ്മാന്, സൈദലവി, സുല്‍ത്താന്‍ മേലടി, ഹസീന റഫീഖ്, ശകീര്‍ പൂനൂര്, അസീസ് പന്നിത്തടം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി.എ സല്മാന് ഇബ്രാഹിം ഏറ്റുവാങ്ങി, ഇസ്മായില്‍ ഏറാമല, നാസര്‍ മുല്ലക്കല്‍, ചാക്കോ ഊളക്കാടന്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, കെ.പി.എ സലാം സംബന്ധിച്ചു.