ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

കുവൈത്ത് സിറ്റി: ഇറാന് ആക്രമണത്തില്‍ കുവൈത്തില്‍ രണ്ടിടങ്ങളില്‍ തീപിടിത്തമുണ്ടായി. തീയണക്കുന്നതിനിടയില്‍ നിരവധി അഗ്നിശമന സേനാംഗങ്ങള്‍ക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്. ആദ്യമുണ്ടായ തീപിടിത്തം അണക്കുന്നതിനിടെയാണ് പരിക്ക്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയുമുണ്ടായി. കുവൈത്ത് ഫയര്‍ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കുവൈത്തിലെ ജല വൈദ്യുതി കേന്ദ്രങ്ങള്‍ക്കാണ് ഇറാന് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. ഇതില്‍ ഒരിടത്ത് ശക്തമായ തീപിടിത്തമുണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അഗ്നിശമന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.



