ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

കൊച്ചി: യുഎഇയിലേയ്ക്ക് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍, ഇമിഗ്രേഷന്‍ വിസകള്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ സര്‍വീസ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ മലയാളിയായ പാര്‍വതി മായ ഷാജി (39) നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് വിവരം. മായ പിടിയിലായതിന് പിന്നാലെ നിരവധിപ്പേരാണ് പണം നഷ്ടമായതായി കാണിച്ച് പരാതിയുമായി രംഗത്തെത്തിയത്. പാര്‍വതിക്കു പുറമേ ഭര്‍ത്താവ് അനീഷ് മേനോന്, മാനേജര്‍മാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയന്, ഷാജി എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
അനീഷ് ദുബൈയിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. ഒട്ടേറെ തട്ടിപ്പു കേസുകളിലും മണി ചെയിന്‍ കേസുകളിലും പ്രതിയാണ് അനീഷെന്നാണ് വിവരം. ലുക്കൗട്ട് നോട്ടിസ് നിലവിലിരിക്കെ വ്യാഴാഴ്ച രാവിലെ വിദേശത്തു നിന്നെത്തി തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാര്‍വതി മായയെ ഇമിഗ്രേഷന്‍ വിഭാഗമാണു തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്. ഇടപ്പള്ളിയിലെ ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങള്‍ മുഖേന അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയ കേസിലാണു പാര്‍വതി പിടിയിലായത്. പാര്‍വതി പിടിയിലായ വിവരമറിഞ്ഞു കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ മാത്രം ഇന്നലെ ഇരുപത്തഞ്ചിലേറെ പരാതിക്കാരെത്തി. ഇതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്.
ദുബൈ, ഷാര്‍ജ, അജ്മാന് തുടങ്ങിയ എമിറേറ്റുകളില്‍ ഇത്തരം തട്ടിപ്പുകളില്‍പ്പെട്ട് ആയിരക്കണക്കിന് പ്രവാസികളാണ് കുടുങ്ങിയത്. ഇവരില്‍ യുവതികളടക്കം ഒട്ടേറെ പേര് മലയാളികളാണ്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലക്ഷങ്ങള്‍ കടം വാങ്ങിയും വീടുപണയം വച്ചും യുഎഇയിലെത്തിയവരാണ് ഏറെയും. എന്നാല്‍ ഇവര്‍ക്ക് കൃത്യമായ ജോലി ലഭിച്ചില്ല.
അതേ സമയം, ദുബൈയില്‍ ആഡംബര ജീവിതം നയിക്കുന്ന ഇവരുടെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.