ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

ടെഹ്റാന്: അമേരിക്കയുമായി ഇനി ചര്‍ച്ച നടത്തുന്നത് നിരര്‍ഥകമാണെന്നും അവരെ ഇനിയും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രോഡ്കാസ്റ്റിങ് കമ്പനിയോടാണ് പെസെഷ്കിയാന് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതും നിലവിലെ ബാഹ്യസമ്മര്‍ദ്ദങ്ങളും ഉപരോധങ്ങളും തുടരുന്നതുമാണ് നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് ഇറാനെ പിന്നോട്ട് വലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും, മറുഭാഗത്ത് ഉപരോധങ്ങളും ഉപദ്രവകരമായ നയങ്ങളും ശക്തമാക്കുന്ന യുഎസിന്റെ ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ കഴിയില്ല. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് 2015-ല്‍ ഒപ്പുവെച്ച ‘ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍’ കരാറില്‍ നിന്ന് 2018-ല്‍ അമേരിക്ക ഏകപക്ഷീയമായി പിന്മാറി. വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന രാജ്യവുമായി എങ്ങനെ വീണ്ടും ചര്‍ച്ചകള്‍ സാധ്യമാകും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അമേരിക്കയ്ക്ക് ആത്മാര്‍ത്ഥതയില്ല. രാജ്യത്തിന്റെ പരമാധികാരവും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ ചര്‍ച്ചകള്‍ക്ക് ഇനി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.