ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

റിയാദ്: സൗദി അറേബ്യയിലെ തായിഫ്, യാന്‍ബു തുടങ്ങിയ നഗരങ്ങളെയും ചെങ്കടല്‍ മേഖലയേയും ലക്ഷ്യമിട്ട് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ ഖത്തര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി), മുസ്ലിം വേള്‍ഡ് ലീഗ് (എംഡബ്ല്യുഎല്‍) എന്നിവര്‍ ശക്തമായി അപലപിച്ചു.
സൗദി അറേബ്യയിലെ ജനവാസ മേഖലകളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക തത്ത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികള്‍ക്കും ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍-ബുദൈവി ആക്രമണത്തെ നിശിതമായി വിമര്‍ശിച്ചു. അന്താരാഷ്ട്ര സമൂഹത്തെയും ആഗോള ഊര്‍ജ്ജ സുരക്ഷയെയും വെല്ലുവിളിക്കുന്ന ഭീകരപ്രവര്‍ത്തനമാണ് ഹൂതികള്‍ നടത്തുന്നത്. സൗദി അറേബ്യയുടെ സുരക്ഷയില്‍ തൊട്ടുകളിക്കുന്ന ഏത് നീക്കത്തെയും ജിസിസി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിവിലിയന്‍ കേന്ദ്രങ്ങളെയും സാമ്പത്തിക തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ പ്രകോപനപരവും കുറ്റകരവുമാണെന്ന് മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും മുസ്ലിം പണ്ഡിതസഭയുടെ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍-ഈസ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം ഭീകരനീക്കങ്ങള്ക്ക് മുന്നില്‍ തളരാതെ രാജ്യത്തെ സംരക്ഷിക്കുന്ന സൗദി അറേബ്യന്‍ ഭരണകൂടത്തിനും സൈന്യത്തിനും പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യെമനിലെ ഹൂതികള്‍ സൗദി നഗരങ്ങള്‍ക്ക് നേരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദി അറേബ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.