ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

അബുദാബി: സര് സയ്യിദ് കോളേജ് തളിപ്പറമ്പ അലുംനി അബുദാബി ചാപ്റ്റര്‍ ഒക്ടോബര്‍ 17ന് ഹുദൈരിയാത്ത് ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് 2026 ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശന കര്‍മ്മം കേരള ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ അലുംനി വര്‍ക്കിംഗ് ചെയര്മാന് സി.എച്ച് മുഹമ്മദലി, ജനറല്‍ സെക്രട്ടറി സി.പി നൗഫല്‍, ഐഐസി ജനറല്‍ സെക്രട്ടറി അഡ്വ: കെ.വി മുഹമ്മദ് കുഞ്ഞി, വര്‍ക്കിംഗ് പ്രസിഡന്റ് വി.പി.കെ അബ്ദുള്ള, അലുംനി രക്ഷാധികാരികളായ കാസിം അബൂബക്കര്‍, കെ.വി അഷ്റഫ്, എസ്.എല്‍.പി റഫീഖ്, അലൂംനി സ്പോര്‍ട്സ് വിംഗ് ജനറല്‍ കണ്‍വീനര്‍ ഷക്കീര്‍ അഹ്മദ്, ഭാരവാഹികളായ വി. സഹീദ്, റാഷിദ് ഹമീദ്, കെ.സി അഫ്സല് എന്നിവര്‍ പങ്കെടുത്തു. സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ അതിഥിയായിരുന്നു. അലുംനി ചെയര്മാന് അജയ് കുമാര്‍, ട്രഷറര്‍ സല്സബീല് ഹംസ എന്നിവര്‍ സംസാരിച്ചു.