ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

ടെഹ്റാന്: അമേരിക്കയും ഇറാനും മേഖലയില്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ആശങ്കയിലേക്ക് നീങ്ങുന്നു. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന് മര്യാദക്ക് പെരുമാറുന്നതാണ് നല്ലതെന്ന് ട്രംപ്. പെന്‍സില്‍വാനിയയില്‍ നടന്ന പ്രതിരോധ ഉച്ചകോടിയിലാണ് യുഎസ് പ്രസിഡന്റ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ ഇറാന് കനത്ത തിരിച്ചടി നല്‍കുന്നതായി അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രണമെന്നും ഇറാന് വ്യക്തമാക്കി. ഓപ്പറേഷന് നമ്പര്‍ 2 എന്ന് പേരിട്ടിരിക്കുന്ന സൈനിക ദൗത്യത്തിന്റെ ഭാഗമായി യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് ഇതിനോടകം നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ യുഎസ് ലോജിസ്റ്റിക്സ് ഹബ്ബുകള്‍, കമാന്‍ഡ് സെന്ററുകള്‍, പാട്രിയറ്റ് മിസൈല്‍ ബാറ്ററികള്‍, യുദ്ധവിമാന ഹാങ്ങറുകള്‍ എന്നിവ തകര്‍ക്കുന്നതിനൊപ്പം യുഎസ് ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും ഇറാന് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ഈ അവകാശവാദങ്ങള്‍ അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ കൂടുതല്‍ വടക്കന്‍ മേഖലകളെ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ വ്യോമാക്രമണങ്ങള്‍ അതിശക്തമാക്കി. നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഒരു കപ്പലിന് നേരെ യുഎസ് സേന വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെ മേഖലയിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന് ശക്തമായ മിസൈല്‍,ഡ്രോണ്‍ ആക്രമണ പരമ്പര അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. അതിനിടെ സമാധാന കരാര്‍ പൂര്‍ണമായും തകര്‍ന്നതോടെ അമേരിക്ക ആയുധക്കച്ചവത്തിനും കോപ്പ് കൂട്ടുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാനുള്ള ശക്തമായ നീക്കങ്ങളാണ് അമേരിക്കയില്‍ നടക്കുന്നത്. ദീര്‍ഘദൂര ആക്രമണങ്ങള്‍ക്ക് ഇറാന് പ്രധാനമായും ഷഹീദ്-136 ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ആയുധങ്ങളുമാണ് അമേരിക്ക ലക്ഷ്യമാക്കുന്നത്. അമേരിക്കയുടെ പ്രതിരോധ സൈനിക ബജറ്റ് വര്‍ധിപ്പിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ദേശീയ പ്രതിരോധം ശക്തമാക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത വര്‍ഷത്തെ യുഎസ് സൈനിക ബജറ്റ് റെക്കോര്‍ഡ് തുകയായ 1.5 ട്രില്യണ്‍ ഡോളറായി (ഏകദേശം 125 ലക്ഷം കോടിയിലധികം രൂപ) ഉയര്‍ത്തുമെന്ന നിര്‍ണ്ണായക പ്രഖ്യാപനവും ട്രംപ് നടത്തിക്കഴിഞ്ഞു. പെന്‍സില്‍വാനിയയില്‍ നടന്ന ഡിഫന്‍സ് ആന്‍ഡ് ഇന്നവേഷന്‍ സമ്മിറ്റില്‍ സംസാരിക്കവെയാണ്, നിലവില്‍ ഭരണകൂടം സൈന്യത്തിനായി ചിലവഴിച്ച 1 ട്രില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് തുക അടുത്ത വര്‍ഷം 1.5 ട്രില്യണ്‍ ആയി ഉയര്‍ത്താന്‍ വാര് സെക്രട്ടറി പീറ്റിനോട് ട്രംപ് ആവശ്യപ്പെട്ടത്. നിലവിലെ പശ്ചിമേഷ്യന്‍ പ്രതിസന്ധികളെ നേരിടാന്‍ അമേരിക്കയ്ക്ക് ഈ ഭീമമായ സൈനിക നിക്ഷേപം അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്.