ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

ദുബൈ: കോണ്‍സുല്‍ സമീപത്തുള്ള റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജൂലൈ 17 (വെള്ളി) മുതല്‍ ജൂലൈ 19 (ഞായര്‍) വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്സില്‍ നല്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മൂന്ന് ദിവസങ്ങളില്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് സേവനങ്ങള്‍ ലഭ്യമാകില്ല. സേവനങ്ങള്‍ ജൂലൈ 20 (തിങ്കളാഴ്ച) മുതല്‍ വീണ്ടും ആരംഭിക്കും. അതിനായുള്ള ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകള്‍ ജൂലൈ 19 രാത്രി 8 മണിക്ക് തുറക്കും. അതേസമയം അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ സേവനങ്ങള്‍ തുടരും.



