ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ ബാലവേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാലവേദി പ്രസിഡന്റ് ഫാദില്‍ ഷഹീറിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗം സെന്റര്‍ പ്രസിഡന്റ് ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ബാലവേദി ജോയിന്റ് സെക്രട്ടറി നയനിക ശ്രീജീഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 31 അംഗ ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും നയനിക ശ്രീജീഷ് (പ്രസിഡന്റ്), ധന്വി സുമേഷ് (വൈസ് പ്രസിഡന്റ്), സിദാന് രമേഷ് (സെക്രട്ടറി), നിയ വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നീ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ബാലവേദിയുടെ കീഴില്‍ വിവിധ പരിപാടികളെ ഏകോപിപ്പിക്കുന്നതിനായി മ്യൂസിക് ക്ലബ്ബിന്റെ കണ്‍വീനര്‍ സായ് മാധവ്, ജോ. കണ്‍വീനര്‍ ആരതി ദിപു, ഡാന്‍സ് ക്ലബ് കണ്‍വീനര്‍ സാന്‍വി സല്‍ജിത്, ജോ. കണ്‍വീനര്‍ ആമിന നസ്മിന്, സ്പോര്‍ട്സ് ക്ലബ് കണ്‍വീനര്‍ ബിയോണ് ബൈജു, ജോ. കണ്‍വീനര്‍ മര്‍സൂഖ്, റീഡിംഗ് ക്ലബ് കണ്‍വീനര്‍ നിഖിത സച്ചിന്, ജോ. കണ്‍വീനര്‍ ഫൈഹ ഷഹീര്‍, ആക്ടിംഗ് ക്ലബ് കണ്‍വീനര്‍ അയാന് അലി, ജോ. കണ്‍വീനര്‍ അക്ഷജ് ലിഘോഷ് എന്നിവരെയും തെരഞ്ഞെടുത്തു. ബാലവേദി രക്ഷാധികാരി രാകേഷ് മൈലപ്രത്, സെന്റര്‍ ജോ.സെക്രട്ടറി സ്മിത ധനേഷ്കുമാര്‍, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കാവിലകത്ത്, മുന്‍ വൈസ് പ്രസിഡന്റ് ആര്. ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.