ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

അബുദാബി: ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഇറാന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ പുതിയ ആക്രമണങ്ങളെ യുഎഇ ശക്തമായ ഭാഷയില്‍ അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, ഈ ആക്രമണങ്ങള്‍ സൗഹൃദ രാജ്യങ്ങളുടെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനവും, സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള ഗുരുതര ഭീഷണിയുമാണെന്ന് വ്യക്തമാക്കി. ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളോടുള്ള യുഎഇയുടെ പൂര്‍ണ ഐക്യദാര്‍ഢ്യം മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു. അതേസമയം, വ്യാഴാഴ്ച കുവൈത്തിലെയും ജോര്‍ദാനിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന് അറിയിച്ചു. ജോര്‍ദാനിലെ അല്‍ അസ്റാഖ് വ്യോമതാവളം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാന് അവകാശപ്പെട്ടു. കുവൈത്തിലെ അലി അല്‍ സലേം വ്യോമതാവളത്തിലെ ഉപഗ്രഹ ആശയവിനിമയ കേന്ദ്രവും മുന്‍കൂര്‍ മുന്നറിയിപ്പ് റഡാര്‍ സംവിധാനവും നശിപ്പിച്ചു. കുവൈത്തിലെ അല്‍ ഷുഐബ മേഖലയിലെ സൈനിക തുറമുഖവും ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് അറിയിച്ചു. എന്നാല്‍, രാജ്യത്തെ ലക്ഷ്യമിട്ട നിരവധി ഇറാനിയന്‍ വ്യോമാക്രമണങ്ങള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പുതിയ ആക്രമണങ്ങളും മേഖലയില്‍ നിന്നുള്ള ഊര്‍ജ കയറ്റുമതി തടസ്സപ്പെടുത്തുമെന്ന ഇറാന്റെ മുന്നറിയിപ്പും പശ്ചിമേഷ്യയില്‍ വീണ്ടും സമ്പൂര്‍ണ യുദ്ധസാഹചര്യം രൂപപ്പെടുമെന്ന ആശങ്ക വര്‍ധിപ്പിക്കുകയാണ്.