പൊതുപ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും തൃപ്തി തേടാനാവില്ല; വിമര്‍ശനങ്ങള്‍ കേള്‍ക്കണം; ജോലിയില്‍ ശ്രദ്ധിക്കണം: ശൈഖ് മുഹമ്മദ്

അല്‍ അറീഷ്: ഈജിപ്തിലെ അല്‍ അറീഷില് പ്രവര്‍ത്തിക്കുന്ന യുഎഇ ഫ്ലോട്ടിംഗ് ആശുപത്രി ‘സ്റ്റെപ്പ് ഓഫ് ഹോപ്പ്’ പദ്ധതിയുടെ ഭാഗമായി 21 പരിക്കേറ്റ ഫലസ്തീനികള്‍ക്ക് കൃത്രിമ കൈകാലുകള്‍ നല്കി. ഇതോടെ പദ്ധതിയുടെ സൗകര്യം 72 പേര്‍ക്ക് ലഭിച്ചു. ‘ഓപ്പറേഷന് ചിവല്റസ് നൈറ്റ് 3’ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ മെഡിക്കല്‍, സാങ്കേതിക പരിശോധനകളും കൃത്യമായ അളവെടുപ്പുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് കൃത്രിമ അവയവങ്ങള്‍ നിര്‍മിച്ച് ഘടിപ്പിക്കുന്നത്. കൃത്രിമ അവയവങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഫിസിയോതെറാപ്പി, ചലനശേഷി പുനരധിവാസം, മെഡിക്കല്‍ ഫോളോഅപ്പ് എന്നിവയും നല്‍കുന്നുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായി നിര്‍വഹിക്കാനും ചലനശേഷി വീണ്ടെടുക്കാനും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെഡിക്കല്‍, റീഹാബിലിറ്റേഷന്‍ സംഘം ഗുണഭോക്താക്കളുടെ ചികിത്സയും പുനരധിവാസവും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഫലസ്തീന് ജനതയ്ക്ക് സമഗ്രമായ ആരോഗ്യപുനരധിവാസ സഹായം നല്‍കാനുള്ള യുഎഇയുടെ മാനവിക ഇടപെടലുകളുടെ ഭാഗമായാണ് പദ്ധതി തുടരുന്നത്.