ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

1972 ഫെബ്രുവരിയില്‍, റാസല്‍ഖൈമ യുഎഇയുടെ ഏഴാമത്തെ അംഗ എമിറേറ്റായി ചേര്‍ന്നതിനു പിന്നാലെ, യുഎഇ പ്രസിഡന്റ് ആയിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളും ഒരുമിച്ച് എടുത്ത ചരിത്രപ്രസിദ്ധമായ ചിത്രം-വാം
ദുബൈ: ഐക്യഇമാറാത്തിന് അടിത്തറ പാകിയ ദിനങ്ങളെ സായിദിന്റെ മക്കള്‍ ഓര്‍ത്തെടുക്കുന്നു. 1971ല്‍ യൂണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപം കൊണ്ടതിന്റെ ചരിത്രപരമായ കരാറിന്റെ 55ാം വാര്‍ഷികത്തില്‍, യുഎഇ പൗരന്മാര് രാജ്യത്തോടുള്ള വിശ്വസ്തതയുടെ പ്രതിജ്ഞ പുതുക്കി. ഇമാറാത്തികള്‍ക്ക് ജൂലൈ 18 ഒരു സാധാരണ തീയതി മാത്രമല്ല. രാജ്യത്തിന്റെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ദീര്‍ഘദര്‍ശികളായ നേതാക്കളുടെ പാരമ്പര്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ് അത്. യൂണിയന് പ്ലെഡ്ജ് ദിനം ആചരിക്കുന്ന ഈ വേളയില്‍, രാജ്യത്തോടുള്ള അഭിമാനവും അചഞ്ചലമായ വിശ്വസ്തതയും ഇമാറാത്തികള്‍ പ്രകടിപ്പിക്കുന്നു. 1971ല്‍ സ്ഥാപക പിതാക്കന്മാര് നടത്തിയ ചരിത്രപരമായ യോഗത്തെ അനുസ്മരിക്കുന്ന ഈ ദിനം, നിരവധി ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളുടെ വേദിയായിരുന്നു. യൂണിയന്റെ ഉടമ്പടി നാം സംരക്ഷിക്കേണ്ട ഒരു വിശുദ്ധ പ്രതിജ്ഞയാണ്. ഞങ്ങള്‍ സായിദിന്റെ മക്കളാണ്. ‘സായിദ്’ എന്ന പേര് നേട്ടങ്ങളുടെയും വിശ്വസ്തതയുടെയും നമ്മുടെ എമിറേറ്റുകളോടുള്ള സ്നേഹത്തിന്റെയും വര്‍ധനവിന്റെ പ്രതീകമാണെന്ന് യുവ ഇമാറാത്തികള്‍ ചരിത്രം ഓര്‍ത്തെടുത്ത് പ്രഖ്യാപിക്കുന്നു. അവര്‍ അഭിമാനത്തോടെ യുഎഇയുടെ പതാക ഉയര്‍ത്തി. യൂണിയന്റെ തുടക്കവും ഈ രാജ്യം സ്ഥാപിച്ച ജ്ഞാനപൂര്‍ണമായ നേതൃത്വവും ഈ ദിവസം ഓര്‍മ്മിപ്പിക്കുന്നു. ഐക്യത്തിന്റെയും രാജ്യത്തോടുള്ള ചേര്‍ന്നുനില്‍പ്പിന്റെയും വില മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. ഈ കാലയളവില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനം തോന്നുന്നതായും അവര്‍ പ്രഖ്യാപിക്കുന്ു. സുരക്ഷയും സമാധാനവും സ്ഥിരതയും നിറഞ്ഞ ജീവിതവും എല്ലാ മേഖലകളിലുമുള്ള വികസനവുമാണ് ഇമാറാത്തികള്‍ക്ക് അഭിമാനകരമായത്. അതോടൊപ്പം സംസ്കാരവും പൈതൃകവും സംരക്ഷിക്കാനും യുഎഇയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിലാഷത്തിന്റെയും നേട്ടങ്ങളുടെയും മാതൃകയായി യുഎഇ ലോകത്തിന് മുന്നില്‍ നിലകൊള്ളുന്നു. ഈ മഹത്തായ രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഈയവസരത്തില്‍ പൗരന്മാരും താമസക്കാരും ഒരുപോലെ അഭിമാനിക്കുന്നു. ജൂലൈ 18ന് യുഎഇ ഭരണാധികാരികള്‍ ചരിത്രപരമായ യോഗത്തില്‍ യൂണിയന് രേഖയില്‍ ഒപ്പുവെച്ച ദിവസമാണ്. എല്ലാ വര്‍ഷവും ജൂലൈ 18 ന് ആചരിക്കുന്ന യൂണിയന് പ്ലെഡ്ജ് ദിനം യുഎഇയിലെ പ്രധാന ദേശീയ ദിനങ്ങളിലൊന്നാണ്. ഡിസംബര്‍ 2ലെ ഈദ് അല്‍ ഇത്തിഹാദ് (ദേശീയ ദിനം), നവംബര്‍ 3ലെ ഫ്ലാഗ് ഡേ, നവംബര്‍ 30ലെ അനുസ്മരണ ദിനം എന്നിവക്കൊപ്പം ഇതും ദേശീയ പ്രാധാന്യമുള്ള ദിനമാണ്. 2024 ജൂലൈയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1971 ജൂലൈ 18ന് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും മറ്റ് ഭരണാധികാരികളും ചേര്‍ന്ന് യൂണിയന് പ്രഖ്യാപനത്തിലും യുഎഇ ഭരണഘടനയിലും ഒപ്പുവെക്കുകയും രാജ്യത്തിന് ‘യുണൈറ്റഡ് അറബ് എമിറേറ്റ്സ്’എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം. ഈ ചരിത്രനിമിഷമാണ് പിന്നീട് 1971 ഡിസംബര്‍ 2ന് യുഎഇ ഫെഡറേഷന് ഔദ്യോഗികമായി രൂപംകൊള്ളാന്‍ വഴിയൊരുക്കിയത്. ഈ ദിവസം ദേശീയ പ്രാധാന്യമുള്ളതാണെങ്കിലും ഇപ്പോള്‍ ഇത് ഔദ്യോഗിക പൊതു അവധിയല്ല. എന്നിരുന്നാലും, ഏഴ് എമിറേറ്റുകളിലുടനീളം രാജ്യത്തിന്റെ ഐക്യത്തെയും പുരോഗതിയെയും വീണ്ടും ഉറപ്പിക്കുന്ന ദിനമായി ഇത് ആചരിക്കപ്പെടുന്നു.