100 ദിനം പിന്നിട്ട് ഓപ്പറേഷന് തൂഫാന്: ലഹരിക്കടത്തുകാരെ ഓടിച്ചിട്ട് പിടിച്ച് പോലീസ്; കയ്യടിച്ച് ജനം

ദുബൈ: യുഎഇ സര്‍ക്കാരിനെ ലോകത്തിലെ ഏറ്റവും മികച്ച ഭരണസംവിധാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. രാജ്യത്തിന്റെ വികസന കുതിപ്പിനും ജനക്ഷേമത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ പുതിയ ഭരണവര്‍ഷത്തിന്റെ തുടക്കത്തില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് എന്റെ സഹപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ്. നവീകരിച്ച ആശയങ്ങളോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നമ്മുടെ രാജ്യത്തിന്റെ നിലവാരത്തിന് അനുയോജ്യമായ ലക്ഷ്യങ്ങളോടെയും നാം പുതിയ സീസണിന് തുടക്കം കുറിക്കുകയാണ്. യുഎഇ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും മികച്ച സര്‍ക്കാരായി മാറണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദൈവാനുഗ്രഹത്താല്‍ നമ്മുടെ നേതാക്കള്‍ മഹത്വമുള്ളവരാിയ മാറട്ടെ.’ ശൈഖ് മുഹമ്മദ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഭരണമേഖലയിലെ മികവ് കേവലം ഒരു ലക്ഷ്യം മാത്രമല്ല, മറിച്ച് യുഎഇയുടെ നിരന്തരമായ പ്രവര്‍ത്തന ശൈലിയാണെന്നും, ആഗോളതലത്തില്‍ ഒന്നാമതെത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.