കറാമയിലെ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്ന് ദുബൈ പൊലീസ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അബുദാബി: അബുദാബിയില്‍ നടക്കുന്ന ഫാത്തിമ ബിന്ത് മുബാറക് അക്കാദമി വനിതാ ബാസ്കറ്റ്ബോള്‍ ഈ മാസം 31ന് സമാപിക്കും. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണമെന്റ് ജനറല്‍ വിമന്‍സ് യൂണിയന് ചെയര്‍വുമണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ഇമാറാത്തി വനിതാ ദിനാചരണത്തോടനുബന്ധിച്ചുള്ള ‘We Emerge tSronger and Better’ എന്ന പ്രമേയത്തോടൊപ്പമാണ് നടക്കുന്നത്. കായികരംഗത്ത് ഇമാറാത്തി വനിതകളുടെ വളര്‍ച്ചയും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ടൂര്‍ണമെന്റില്‍ ഏഴ് ടീമുകള്‍ മാറ്റുരക്കുന്നുണ്ട്. ഫാത്തിമ ബിന്ത് മുബാറക് അക്കാദമി-യുഎഇ, അല്‍ ഗറാഫ-ഖത്തര്‍, സല്‍വ അല്‍ സബാഹ-കുവൈത്ത്, അല്ഒയൂണ് വിമന്‍സ്-കുവൈത്ത്, സലാല-ഒമാന്‍, അല്മുകാവിലീന് ക്ലബ്-ജോര്‍ദാന്‍, ഔക്ടോബര് ക്ലബ്ബ്-ഈജിപ്ത് എന്നിവയാണ് ടീമുകള്‍. ആദ്യദിനത്തിലെ മത്സരങ്ങളില്‍ അല്ഒയൂണ് വിമന്‍സ് (കുവൈത്ത്) 70-34 അല്മുകാവിലീന് (ജോര്‍ദാന്‍), അല്‍ ഗറാഫ (ഖത്തര്‍) 82-36 സലാല (ഒമാന്‍), ഒക്ടോബര്‍ ക്ലബ്ബ് (ഈജിപ്ത്) 87-60 സല്‍വ അല്‍ സബാഹ (കുവൈത്ത്) എന്നിങ്ങനെയാണ് പോയിന്റ് നില. വനിതാ ബാസ്കറ്റ്ബോള്‍ താരങ്ങള്‍ക്ക് വിവിധ രാജ്യങ്ങളിലെ ടീമുകള്‍ക്കെതിരെ മത്സരിച്ച് പരിചയവും കഴിവുകളും വര്‍ധിപ്പിക്കാനുള്ള അവസരമാണ് ടൂര്‍ണമെന്റ് ഒരുക്കുന്നത്. മേഖലാതല മത്സരങ്ങളിലൂടെ വനിതാ കായികതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനുള്ള അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഫാത്തിമ ബിന്ത് മുബാറക് അക്കാദമി വനിതാ ബാസ്കറ്റ്ബോള്‍ കപ്പ് 31ന് സമാപിക്കും