ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: അബുദാബിയിലും ദുബൈയിലും രാവിലെ മൂടല്‍മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയില്‍ വേനല്‍ അവസാനിച്ചിട്ടില്ലെങ്കിലും പുലര്‍ച്ചെ റോഡുകളില്‍ മൂടല്‍മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് യുഎഇ നാഷനല്‍ സെന്റര്‍ ഓഫ് മെറ്ററോളജി (എന്‍.സി.എം) മുന്നറിയിപ്പ് നല്‍കിയത്. മൂടല്‍മഞ്ഞ് കാരണം റോഡുകളില്‍ കാഴ്ചാ പരിധി വളരെ കുറയാന്‍ സാധ്യതയുള്ളതിനാല്‍ പുലര്‍ച്ചെ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതായി എന്‍.സി.എം മുന്നറിയിപ്പ് നല്കി. സെപ്റ്റംബറിന്റെ തുടക്കത്തോടെ തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ ആര്‍ദ്രത 90 ശതമാനം വരെയായി ഉയരുന്നുണ്ട്. ഇത് പുലര്‍ച്ചെ കനത്ത മൂടല്മഞ്ഞിന് കാരണമാകുന്നു.
നിലവിലെ കാലാവസ്ഥാ മാറ്റങ്ങള്‍ തികച്ചും സ്വാഭാവികമാണ്. ഓഗസ്റ്റ് അവസാന വാരത്തോടെ വേനല്‍ച്ചൂടിന് ശമനം വന്നുതുടങ്ങിയിരുന്നു. ചൂട് പെട്ടെന്ന് കുറയുന്നില്ലെങ്കിലും അന്തരീക്ഷത്തിലെ ഈര്പ്പക്കൂടുതലും പുലര്‍ച്ചെയുള്ള മൂടല്‍മഞ്ഞും ഈ ദിവസങ്ങളില്‍ വര്‍ധിച്ചു. പകല്‍ സമയത്ത് ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരും. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിച്ച് യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.